14 August Friday

‘തേങ്ങ ചലഞ്ച്‌’ കുടുംബശ്രീ സമാഹരിച്ചത്‌ ഒരു ലക്ഷം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 1, 2020

 മടിക്കൈ

" തേങ്ങ ചാലഞ്ചിലൂടെ മടിക്കൈ കുടുംബശ്രീ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു  ലക്ഷത്തിലേറെ  രൂപ സ്വരൂപിച്ചു.    
കുടുംബങ്ങളിൽനിന്ന‌് സാമ്പത്തിക സ്വരൂപണത്തിന് സാധ്യത  ഇല്ലാതായപ്പോഴാണ് തേങ്ങ ശേഖരിക്കുകയെന്ന   വഴി കുടുംബശ്രീ സിഡിഎസ് തേടിയത്. 254 അയൽക്കൂട്ടങ്ങളിലായുള്ള അയ്യായിരത്തോളം  കുടുംബശ്രീ പ്രവർത്തകരും ജെഎൽജി അംഗങ്ങളും  ഉദ്യമത്തിൽ പങ്കാളികളായി.  
സിഡിഎസ്  സ്വരൂപിച്ച 105000 രൂപ  പഞ്ചായത്ത്‌ പ്രസിഡന്റ‌്  സി പ്രഭാകരനും  സിഡിഎസ്  ചെയർപേഴ്സൺ  പി സജിനിയും  ചേർന്ന് സബ്  കലക്ടർ    അരുൺ കെ  വിജയന‌്  കൈമാറി.  മെമ്പർ സെക്രട്ടറി  വി മധുസൂദനൻ സ്വാഗതം  പറഞ്ഞു. വൈസ് പ്രസിഡന്റ‌് കെ പ്രമീള, സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻമാരായ സി ഇന്ദിര, ശശീന്ദ്രൻ മടിക്കൈ, അബ്ദുറഹ്മാൻ, പഞ്ചായത്ത്‌  സെക്രട്ടറി  ശശിധരൻ,  മെമ്പർമാർ, സിഡിഎസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top