04 July Saturday

10 പേര്‍ക്കുകൂടി കൈവിടരുത്‌ ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020
കാസർകോട് 
ജില്ലയിൽ 10 പേർക്കുകൂടി കോവിഡ്- 19 സ്ഥിരീകരിച്ചു. എല്ലാവരും മഹാരാഷ്ട്രയിൽ നിന്നെത്തിയ പുരുഷന്മാരാണ്. 
കഴിഞ്ഞ 27ന് ബസിൽ തലപ്പാടിയിൽ വന്ന 59 വയസുള്ള മൊഗ്രാൽപുത്തൂർ സ്വദേശി, ടാക്‌സി കാറിൽ ഒരുമിച്ച് 24ന് തലപ്പാടിയിലെത്തിയ 43, 40 വയസുള്ള പൈവളികെ സ്വദേശികൾ,  24ന് ബസിലെത്തിയ 30 വയസുള്ള കാസർകോട് നഗരസഭ സ്വദേശി, 27ന് ബസിൽ ഒരുമിച്ചെത്തിയ മംഗൽപാടി സ്വദേശികളായ 64, 27 വയസുള്ളവർ, 15ന് ബസിലെത്തിയ 23 വയസുള്ള മംഗൽപാടി സ്വദേശി, 27ന് ട്രെയിനിലെത്തി ആംബുലൻസിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ രോഗലക്ഷണങ്ങളോടെ പ്രവേശിപ്പിച്ച 51 വയസുള്ള മംഗൽപാടി സ്വദേശി, 24ന് ബസിൽ വന്ന ബന്ധുക്കളായ 23, 27 വയസുള്ള മധൂർ പഞ്ചായത്ത് സ്വദേശികൾ  എന്നിവർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഏഴുപേർ സർക്കാർ നിരീക്ഷണത്തിലും മൂന്നുപേർ വീടുകളിൽ നിരീക്ഷണത്തിലുമായിരുന്നു. ദുബായിൽനിന്ന് വന്ന്‌ 20ന് രോഗം സ്ഥിരീകരിച്ച്‌ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 15 വയസുള്ള തൃക്കരിപ്പൂർ സ്വദേശിക്ക് രോഗം ഭേദമായി. നിലവിൽ ചികിത്സയിലുള്ളത്‌ 82 പേരാണ്‌. ആകെ രോഗികളുടെ എണ്ണം 276 ആയി. 194 പേർ രോഗമുക്തി നേടി. 
വീടുകളിൽ  3083 പേരും ആശുപത്രികളിൽ 608  പേരുമുൾപ്പെടെ 3691 പേരാണ് ജില്ലയിൽ  നിരീക്ഷണത്തിലുള്ളത്. 7117 സാമ്പിളുകൾ പരിശോധനക്കയച്ചതിൽ 6105 ഫലം നെഗറ്റീവാണ്‌. 520 സാമ്പിളുകളുടെ  പരിശോധനാ ഫലം ലഭിക്കാനുണ്ട്. 226 പേർ നിരീക്ഷണ കാലയളവ് പൂർത്തീകരിച്ചു. പുതിയതായി 322 പേരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.
പ്രധാന വാർത്തകൾ
 Top