15 July Wednesday

സുഭിക്ഷ കേരളം ജൈവഗൃഹം: 744 യൂണിറ്റുകൾക്ക് ധനസഹായം

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020
കാസർകോട്‌
റീബിൽഡ് കേരള ഇനിഷ്യേറ്റീവ്  സുഭിക്ഷ കേരളം - ജൈവഗൃഹം പദ്ധതിയിൽ ജില്ലയിൽ 744 യൂണിറ്റുകൾക്ക് ധനസഹായം. കാർഷിക വിളകൾക്കൊപ്പം മൃഗ-പക്ഷി പരിപാലന യൂണിറ്റ്, പോഷകത്തോട്ടം, മത്സ്യ കൃഷി, കൂൺകൃഷി, തേനീച്ച വളർത്തൽ, ആസോള യൂണിറ്റ്,തീറ്റപ്പുൽ കൃഷി, ജൈവ മാലിന്യ സംസ്‌കരണ യൂണിറ്റ്, ജല സംരക്ഷണ യൂണിറ്റ്, പുഷ്പ കൃഷി, തെങ്ങ് അധിഷ്ഠിത ബഹുനില, ഇടവിള കൃഷി യൂണിറ്റുകളിൽ നിന്ന്‌ അഞ്ചെണ്ണം തെരഞ്ഞെടുത്ത് പദ്ധതി നടപ്പാക്കും. കുറഞ്ഞത് അഞ്ച്‌  സെന്റ് ഭൂമിയുള്ളവരും വാഴ, പച്ചക്കറി, കിഴങ്ങു വർഗങ്ങൾ മുതലായവ വാടക ഭൂമിയിലോ കുടുംബാംഗങ്ങളുടെ ഭൂമിയിലോ കൃഷി ചെയ്യുന്നവർക്കും ഗുണഭോക്താക്കളാകാം. പശു, ആട്, കോഴി മുതലായവ ചെയ്യുന്നതോടൊപ്പം വാടക ഭൂമിയിൽ സംയോജിത കൃഷി രീതി അവലംബിക്കുന്നതിനും സഹായം ലഭിക്കും. ഗുണഭോക്താവ് നടപ്പാക്കിയ അഞ്ച്  സംരംഭങ്ങളുടെ മൂല്യനിർണയത്തിന്റെ അടിസ്ഥാനത്തിൽ സാമ്പത്തിക സഹായം ലഭിക്കും. അപേക്ഷ കൃഷിഭവനിൽ നൽകണം.
അധ്യാപക നിയമനം
നീലേശ്വരം 
മടിക്കൈ  ഐഎച്ച്ആർഡി മോഡൽ കോളേജിൽ അധ്യാപക ഒഴിവുകളിലുള്ള കൂടിക്കാഴ്ച അഞ്ച് മുതൽ എട്ടുവരെ രാവിലെ 10ന് കാഞ്ഞിരപ്പൊയിലിലുള്ള കോളേജിൽ. ഇംഗ്ലീഷ്, ഹിന്ദി, ജേർണലിസം (പാർട്‌ ടൈം) അധ്യാപക ഒഴിവിൽ അഞ്ചിനും ചരിത്രം (പാർട്‌ ടൈം), കോമേഴ്‌സ്, ഗണിതം, മലയാളം വിഷയങ്ങളിൽ ആറിനും ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടർ സയൻസ്, കംപ്യുട്ടർ പ്രോഗ്രാമർ വിഷയങ്ങളിൽ എട്ടിനും കൂടിക്കാഴ്‌ച നടക്കും. ഫോൺ-: 0467 2240911, 8547005068.
പ്രധാന വാർത്തകൾ
 Top