09 July Thursday

പൊലീസ്‌ വളണ്ടിയർ ‘ഓൺ ഡ്യൂട്ടി’

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020
രാജപുരം
പൊലീസിനെ സഹായിക്കാൻ  ഇനി സന്നദ്ധ പ്രവർത്തകരും. കൊറോണ ഭീതിയിൽ  പൊലീസിന്റെ ജോലി വർദ്ധിച്ച സാഹചര്യത്തിൽ  പ്രതിഫലം വാങ്ങാതെയാണ്‌ ഇവർ സഹായത്തിന്‌ എത്തുക.  പൊലീസ് വളണ്ടിയർ എന്ന പേരിലാണ്‌ ഇവർ അറിയപ്പെടുക. രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് പ്രവർത്തനസമയം. പൊതു ക്വാറന്റയിൻ കേന്ദ്രങ്ങളിൽ പരിശോധന, വീടുകളിൽ ക്വാറന്റെയിനിൽ കഴിയുന്ന ആളുകളെ സംബന്ധിച്ച വിവരം ശേഖരിക്കൽ, മരുന്ന് ആവശ്യമുള്ളവർക്ക് എത്തിക്കൽ, വയോജനങ്ങൾക്ക്  സഹായം, അത്യവശ്യ ഘട്ടങ്ങളിൽ പൊലീസിനെ പരിശോധന കേന്ദ്രങ്ങളിൽ സഹായിക്കുക എന്നിവയാണ്‌ ഡ്യൂട്ടി.  പൊലീസ് വളണ്ടിയർ എന്ന  ബാഡ്ജും നല്കിയിട്ടുണ്ട്.  രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ 12 സന്നദ്ധ പ്രവർത്തകരെയാണ് പൊലീസ് വളണ്ടിയറായി നിയമിച്ചത്‌.  300 ഓളം ആളുകളെയാണ് ജില്ലയിലെ വിവിധ സ്‌റ്റേഷനിൽ നിയമിച്ചത്.  ഇവർക്കാവശ്യമായ ഭക്ഷണം പൊലീസ്  നൽകും.
പ്രധാന വാർത്തകൾ
 Top