13 July Monday

കോവിഡ്‌ പോരാളികൾക്ക്‌ ചിത്രാദരം

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020
കാഞ്ഞങ്ങാട്‌
കോവിഡ‌് മഹാമാരിക്കെതിരെ പോരാടുന്നവർക്കുള്ള ആദരവുമായി കാഞ്ഞങ്ങാട‌് നഗരസഭയുടെ കോട്ടച്ചേരി ബസ‌്സ‌്റ്റാൻഡ‌് കെട്ടിട ചുവരിൽ വരച്ച ചിത്രാദരം  നാടിന‌് സമർപ്പിച്ചു.   സർക്കാറിനും, ആരോഗ്യപ്രവർത്തകർക്കും  പോലീസ‌് സേനക്കും സന്നദ്ധപ്രവർത്തകർക്കും  ആദരവ‌് അർപ്പിച്ച‌്  ബ്രഷ‌്റൈറ്റിംഗ‌് ആർടിസ‌്റ്റ‌് അസോസിയേഷനാണ്‌   20 അടി വീതിയും  40 അടി  ഉയരവുമുളള  ചുവരിൽ ചിത്രം വരച്ചത്‌.   അസോസിയേഷൻ പ്രവർത്തകരായ 40 കലാകാരന്മാരാണ്‌ ചിത്രാദരം ഒരുക്കിയത്‌.  നഗരസഭാ ചെയർമാൻ വി വി രമേശൻ ഉദ‌്ഘാടനം ചെയ‌്തു. പല്ലവ നാരായണൻ അധ്യക്ഷനായി. 
പ്രധാന വാർത്തകൾ
 Top