09 July Thursday

ശുചീകരണവും പച്ചക്കറി കൃഷിയും

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020

 കാഞ്ഞങ്ങാട്

 പൊതുസ്ഥലങ്ങൾ ശുദ്ധീകരിക്കുന്ന പ്രവർത്തനത്തോടൊപ്പം   പച്ചക്കറി സമൃദ്ധിയൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് കാഞ്ഞങ്ങാട് നഗരസഭ എട്ടാം വാർഡ് പൈരടുക്കം പ്രിസം ക്ലബ് പ്രവർത്തകർ.
 പ്രദേശത്തെ തോടുകളും ഓവ് ചാലുകളും ശുചീകരിക്കുന്നതോടൊപ്പമാണ് പച്ചക്കറി കൃഷിക്കുള്ള  പ്രവർത്തനവും . ശുചീകരണത്തിലൂടെ 
 ലഭിക്കുന്ന മണ്ണ് ഗ്രോബാഗുകളിലാക്കി പ്രദേശത്തെ ഓരോ വീട്ടിലും എത്തിച്ച്   പച്ചക്കറി കൃഷി ചെയ്യും.  പ്രവർത്തനങ്ങളുടെ ഉദ്ഘാടനം വാർഡ് കൗൺസിലർ കെ ലത നിർവഹിച്ചു. നീലേശ്വരം
സിപിഐ എം പടിഞ്ഞാറ്റംകൊഴുവൽ ഫസ്റ്റ്  ബ്രാഞ്ച്ന്റെ നേതൃത്വത്തിൽ "ഞാനും എന്റെ കുടുംബവും കൃഷിയിലേക്ക് "ക്യാമ്പയിന്റെ ഭാഗമായി പടിഞ്ഞാറ്റംകൊഴുവൽ കണ്ണംപാത്തി തറവാടിന്റെ അധീനതയിലുള്ള ഒരു ഏക്കർ സഥലത്ത്‌ കപ്പ കൃഷി ചെയ്തു.  എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ എം നാരായണൻ അധ്യക്ഷനായി. മുഴുവൻ വീടുകളിലേക്കുമുള്ള മാസ്ക് വിതരണം ലോക്കൽ സെക്രട്ടറി പി കെ രതീഷ് നിർവഹിച്ചു. തൃക്കരിപ്പൂർ
സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സിപിഐഎം മൈത്താണി ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ഒരേക്കറോളം വരുന്ന സ്ഥലത്ത് ചെയ്യുന്ന നെൽകൃഷിയുടെ ഉദ്ഘാടനം കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം എം വി കോമൻ നമ്പ്യാർ നിർവഹിച്ചു. കാഞ്ഞങ്ങാട്‌
സുഭിക്ഷ കേരളം പദ്ധതിയിൽ സിപിഐ എം  നേതൃത്വത്തിൽ  കാറ്റാടി  ബ്രാഞ്ചിൽ ഒരേക്കർ ഭൂമിയിൽ കൃഷി ആരംഭിച്ചു. വിത്തിടൽ   ജില്ലാ കമ്മിറ്റി അംഗം എം പൊക്ലൻ ഉദ്ഘാടനം ചെയ്തു. 
പള്ളിക്കര
സിപിഐ എം പള്ളിക്കര ലോക്കൽ കമ്മിറ്റി വിവിധ ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ 20 ഏക്കറിൽ നെൽകൃഷിയും പച്ചക്കറി കൃഷിയും തുടങ്ങി.  17 ഏക്കർ തരിശു  പാടത്താണ്  നെൽകൃഷി.   പൂച്ചക്കാട് ടൗൺ ബ്രാഞ്ചിലെ   കേക്കോട്ടു വയലിൽ അഞ്ച്‌ ഏക്കർ  പാടത്താണ് നെൽ കൃഷി  ചെയ്യുന്നത്. ഇതിനായി ഉമാ വിത്ത് പാകി. സംഘാടക സമിതി രൂപീകരിച്ചു.  ഭാരവാഹികൾ:  പി കെ അബ്ദുള്ള (ചെയർമാൻ). കെ പത്മനാഭൻ (കൺവീനർ), പി രാജൻ (ഖജാൻജി). വിവിധ ബ്രാഞ്ചുകളിൽ എം എച്ച് ഹാരിസ്, കെ വി കരുണാകരൻ, ടി സി സുരേഷ്, എ കുമാരൻ, ടി സുധാകരൻ, എ വി മണികണ്ഠൻ, കെ സി കൃഷ്ണൻ, വി സൂരജ്‌, പ്രഭാകരൻ, ടി മാധവി, റഷീദ ബേക്കൽ, എൻ സുരേഷ് എന്നിവർ  നേതൃത്വം നൽകി.
പ്രധാന വാർത്തകൾ
 Top