തൃക്കരിപ്പൂർ
രണ്ട് മേൽപാലങ്ങളുടെ നിർമാണം വിവാദം സൃഷ്ടിച്ച് തടസ്സപ്പെടുത്താൻ ശ്രമം. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പഞ്ചായത്തിന്റെ രാഷ്ട്രീയ നാടകമാണ് നടക്കുന്നതെന്ന് എൽ ഡിഎഫ്. ബീരിച്ചേരി, വെള്ളാപ്പ് റോഡ് മേൽപാലങ്ങൾ നിർമിക്കുന്നതിനുള്ള അന്തിമ നടപടി സംസ്ഥാന സർക്കാർ പൂർത്തിയാക്കിയതിന് പിന്നാലെ എംപിയെ മുൻനിർത്തി പഞ്ചായത്ത് ഒരുക്കിയ നാടകം വില പോവില്ലെന്ന് എൽഡിഎഫ് ആരോപിച്ചു. കിഫ്ബിയിൽ ഉൾപ്പെടുത്തിയാണ് പാലങ്ങൾ നിർമിക്കുന്നത്. ഡിപിആറിൽ മാറ്റം വരുത്തുന്നതിനും ആശങ്ക പരിഹരിക്കുന്നതിനും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും വരെ പഞ്ചായത്ത് കാത്തിരിക്കണോ.
ഇത്തരം വിഷയം എംഎൽഎയുമായി ചർച്ച ചെയ്യാതെ എംപിയെ മുൻനിർത്തി രാഷ്ട്രീയ നാടകത്തിനുള്ള ശ്രമം പ്രതിഷേധാർഹമാണ്. മേൽപാലത്തിന് ഭൂമി എറ്റെടുക്കാൻ ഒരു വർഷം മുമ്പ് തന്നെ കലക്ടർക്ക് ഉത്തരവ് നൽകിയിട്ടുണ്ട്. പഞ്ചായത്ത് അറിവോടെ തന്നെയാണ് ഡിപിആർ തയ്യാറാക്കിയതും. ടെണ്ടർ നടപടിയിലേക്ക് നീങ്ങുന്ന നിർമാണ പ്രവൃത്തി വിവാദം സൃഷ്ടിച്ച് തടസ്സപ്പെടുത്താനാണ് എംപിയും പഞ്ചായത്തും ശ്രമിക്കുന്നതെന്ന് എൽഡിഎഫ് ആരോപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..