ചെറുവത്തൂർ
ഭക്ഷ്യ വിഷബാധയേറ്റ് 58 കുട്ടികൾ ആശുപത്രിയിൽ. ചൊവ്വ വൈകിട്ടോടെയാണ് സംഭവം. വയറുവേദനയും ഛർദിയും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചെറുവത്തൂർ ഗവ. ആശുപത്രി, നീലേശ്വരം, കരിവെള്ളൂർ ആശുപത്രി എന്നിവിടങ്ങളിലും ചികിത്സ തേടി. തിമിരി, ആനിക്കാടി, കോട്ടുമൂല പ്രദേശങ്ങളിലെ കുട്ടികൾക്കാണ് വിഷബാധ.
കഴിഞ്ഞ ദിവസം കോട്ടുമൂലയിൽ നടന്ന ഉത്സവത്തിൽ പങ്കെടുത്തവർക്കാണ് വിഷബാധയേറ്റത്. അന്നദാനത്തിൽ പങ്കെടുത്തവർക്കും പുറത്ത് വിൽപന നടത്തിയ ഐസ്‌ക്രീം കഴിച്ചവർക്കും വിഷബാധയുണ്ട്. ഏതിൽ നിന്നാണ് വിഷബാധയേറ്റതെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് പറഞ്ഞു. ആശുപത്രിയിൽ എത്തിയവർ നിരീക്ഷണത്തിലാണ്.
ചെറുവത്തൂരിൽ
കൺട്രോൾ റൂം
ചെറുവത്തൂർ ഗവ. ആശുപത്രിയിൽ കൺട്രോൾ റൂം തുറന്നു. 24 മണിക്കൂറും സേവനത്തിനായി നാല് ഡോക്ടർമാരെ നിയോഗിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും ജാഗ്രതാ നിർദേശം നൽകി. ചികിത്സയിലുള്ളവരുടെ നില ഗുരുതരമല്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..