30 March Thursday
കളിയിലുണ്ട്‌ കാര്യം

വലിച്ച്‌ നേടി ബേത്തൂർപാറ

വെബ് ഡെസ്‌ക്‌Updated: Wednesday Feb 1, 2023

സംസ്ഥാന സ്കൂൾ വടംവലി മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ ജില്ലാ ടീമിന്റെ ഭാഗമായ ടി അനുശ്രീ, കെ സ്നേഹ, എം എസ് ആദിത്യ, എം അശ്വിൻരാജ് എന്നിവർ കായികാധ്യാപിക പി ഷീജ , കെ അരുൺ കുമാർ എന്നിവർക്കൊപ്പം 2. സംസ്ഥാന സ് കൂൾ കബഡിയിൽ വെള്ളി നേടിയ ടീമിലെ അംഗങ്ങളായ മാലോത്ത് കസബ സ്‌കൂളിലെ സഹോദരിമാർ സി എസ് മഡോണയും സി എസ് ആൻസിയും

ബേത്തൂർപാറ

സംസ്ഥാന സ്കൂൾ വടംവലി മത്സരത്തിൽ പെൺ, ആൺ വിഭാഗത്തിൽ കാസർകോട് ജില്ല രണ്ടാം സ്ഥാനം നേടിയപ്പോൾ അഭിമാനമായത്‌ ബേത്തൂർപാറ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ താരങ്ങൾ.

ടി അനുശ്രീ, കെ സ്നേഹ, എം എസ് ആദിത്യ, എം അശ്വിൻ രാജ് എന്നിവരാജണ്‌ ജില്ലയെ പ്രതിനിധീകരിച്ചത്‌.  കായികാധ്യാപിക പി ഷീജ, കെ അരുൺ കുമാർ എന്നിവരാണ് പരിശീലനം നൽകിയത്. കുറ്റിക്കോൽ കാനത്തെ ടി ലോഹിതാക്ഷന്റെയും കെ പ്രീതയുടെയും മകളാണ് പ്ലസ്ടുവിൽ  പഠിക്കുന്ന അനുശ്രീ. ബേത്തൂർപാറ സ്കൂൾ ലീഡർ കൂടിയാണ്. 

കുറ്റിക്കോൽ മേലോത്തുങ്കാവിലെ സി സുകുമാരന്റെയും കെ രമ്യയുടെയും മകളായ സ്നേഹ, പ്ലസ്ടു വിദ്യാർഥിനിയാണ്. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ആദിത്യ കുറ്റിക്കോൽ കുളത്തിങ്കാലിലെ കെ ടി മധുസൂദനന്റെയും കെ ശ്രീവിദ്യയുടെയും മകൾ. 

ആൺകുട്ടികളുടെ ടീമിലംഗമായ പ്ലസ്ടു കൊമേഴ്സ് വിദ്യാർഥി എം അശ്വിൻ രാജ് കൊളത്തിങ്ങാലിലെ എം ഗംഗാധരന്റെയും എം ബിന്ദുവിന്റെയും മകനാണ്‌. 

കബഡിയിൽ സഹോദരിമാർ 

വെള്ളരിക്കുണ്ട്

കബഡിയിൽ കേരളത്തിന്റെ അഭിമാനതാരമായ ഷെർമി ഉലഹന്നാന്റെ നാട്ടിൽ നിന്ന് പിൻഗാമികളായി സഹോദരിമാർ. സംസ്ഥാന സ്കൂൾ കബഡിയിൽ സീനിയർ  പെൺകുട്ടികളുടെ വിഭാഗത്തിൽ വെള്ളി നേടിയ മത്സരത്തിൽ തിളങ്ങി നില്‍ക്കുകയാണ് മാലോത്ത് കസബയുടെ പൊൻതാരങ്ങളായ സി എസ് മഡോണയും സഹോദരി സി എസ് ആൻസിയും. 

മാലോത്ത് കസബ സ്കൂളിൽ പ്ലസ്ടുവിലും പ്ലസ് വണ്ണിലും പഠിക്കുകയാണിവർ.  പരുപരുത്ത കളിക്കളത്തിൽ കായിക പഠനത്തിന്റെ ബാലപാഠം കരസ്ഥമാക്കിയ ഈ കുരുന്നുകളെ കോച്ചായ കൊന്നക്കാട്ടെ ധന്യയാണ് കബഡിയിലേക്ക് ഉയർത്തിയത്‌. പറമ്പ കുറ്റിത്താന്നിയിലെ ചിലമ്പിമറ്റത്തിൽ സാബുവിന്റെയും സിൽജയുടെയും മക്കളാണ്.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top