09 November Saturday

‘കിരണ’ത്തിൽ ചികിത്സയുണ്ട്‌

രാജേഷ് ബക്കളംUpdated: Thursday Oct 31, 2024

കുറുമാത്തൂർ പഞ്ചായത്ത് ഹരിതകർമസേനയുടെ "കിരണം' എൽഇഡി ബൾബ് റിപ്പയറിങ് യൂണിറ്റ്‌ 
പഞ്ചായത്ത് പ്രസിഡന്റ്‌ വി എം സീന ഉദ്‌ഘാടനംചെയ്യുന്നു

തളിപ്പറമ്പ്‌
ഫ്യൂസായ എൽഇഡി ബൾബുകൾ ഉപേക്ഷിക്കാൻ വരട്ടെ.  നല്ല ‘ചികിത്സ’ നൽകിയാൽ ഇവ വീണ്ടും പ്രകാശിപ്പിക്കാം. കുറുമാത്തൂർ  പഞ്ചായത്തിലെ ഹരിതകർമസേനയാണ്‌  "കിരണം' എൽഇഡി ബൾബ് റിപ്പയറിങ് യൂണിറ്റ്‌ തുടങ്ങിയത്‌.  ഫിലമെന്റ്‌ ബൾബുകളേക്കാൾ  എൽഇഡി ബൾബുകൾ ദീർഘകാലം നിൽക്കുമെങ്കിലും  കേടാവുന്നതോടെ വലിച്ചെറിയുന്നവയുടെ എണ്ണം വർധിക്കുകയാണ്‌. പ്രവർത്തനക്ഷമമല്ലാതെ വരുമ്പോൾ ബൾബുകൾ  ഉപേക്ഷിക്കുന്ന ശീലത്തിൽനിന്നും  റിപ്പയർ ചെയ്ത് വീണ്ടും ഉപയോഗിക്കുക എന്നശീലത്തെ പ്രോത്സാഹിപ്പിക്കാനാണ്‌  യൂണിറ്റ്‌ ആരംഭിച്ചത്‌. 
ഹരിതകർമസേനയുടെ മൂന്നാമത്തെ സംരംഭമാണിത്‌.  ഹരിത മാംഗല്യം, ഇനോക്കുലം നിർമാണ യൂണിറ്റുകൾ എന്നിവയാണ്‌  മറ്റ്‌ സംരംഭങ്ങൾ.  ഹരിതകേരള മിഷനാണ്‌  ബൾബ്‌ റിപ്പയറിങ്ങിനുള്ള പരിശീലനം  നൽകിയത്‌. പ്ലാസ്‌റ്റിക്‌ ശേഖരണത്തോടൊപ്പം വീടുകളിൽനിന്നും ബൾബുകൾ ശേഖരിക്കും. സാധനങ്ങളുടെയും റിപ്പയർ ചിലവുമുൾപ്പെടെ വീടുകളിൽനിന്നും വാങ്ങും. 
എൽഇഡി ബൾബ് റിപ്പയറിങ് യൂണിറ്റ്‌ പഞ്ചായത്ത് പ്രസിഡന്റ്‌ വിഎം സീന ഉദ്‌ഘാടനംചെയ്‌തു. സി അനിത അധ്യക്ഷയായി. ടി പി പ്രസന്ന, പി ലക്ഷ്മണൻ,  കെ  ശശിധരൻ, വി സഹദേവൻ, എൻ  റീജ, എസ്‌  സ്മിത, പി ദിവ്യ എന്നിവർ  സംസാരിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top