22 October Tuesday

വിദ്യാർഥികൾ പ്രിൻസിപ്പലിനെ ഉപരോധിച്ചു എസ്ഇഎസ് കോളേജ് തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാൻ ശ്രമം

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019

എസ്ഇഎസ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നടത്തിയ നീക്കത്തിനെതിരെ എസ്എഫ്ഐ നേതൃത്വത്തിൽ കോളേജ് പ്രിൻസിപ്പലിനെ ഉപരോധിക്കുന്നു.

ശ്രീകണ്ഠപുരം
ശ്രീകണ്‌ഠപുരം എസ്ഇഎസ്  കോളേജിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോൺഗ്രസ് നേതാക്കളുടെയും പ്രിൻസിപ്പലിന്റെയും ശ്രമം. വെള്ളിയാഴ്ച പകൽ  മലയാളം ഡിപ്പാർട്‌മെന്റിൽ കോൺഗ്രസ് മണ്ഡലം നേതാക്കളും കോളേജ് തെരഞ്ഞെടുപ്പ് കമീഷൻ അംഗങ്ങളായി പ്രവർത്തിക്കുന്ന  അധ്യാപകരുമുൾപ്പെടെയുള്ളവരാണ്‌  രഹസ്യ യോഗം ചേർന്നത്‌.  വിദ്യാർഥികൾ ഇവരെ കൈയ്യോടെ പിടികൂടി.  തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച്‌ എസ്എഫ്ഐ  നേതൃത്വത്തിൽ വിദ്യാർഥികൾ പ്രിൻസിപ്പലിനെ ഉപരോധിച്ചു. രഹസ്യയോഗത്തിൽ പങ്കെടുത്ത അധ്യാപകരെ തെരഞ്ഞുടുപ്പ്  ചുമതലയിൽ നിന്നും നീക്കിയതായി പ്രിൻസിപ്പൽ ഉറപ്പ് നൽകി.   ഇതോടെ സമരം അസാനിപ്പിച്ചു. 
കഴിഞ്ഞ വർഷം മുഴുവൻ സീറ്റുകളിലും എസ്എഫ്ഐ എതിരില്ലാതെ   വിജയിച്ചിരുന്നു.   പത്രിക തള്ളിയതിനാലും  മത്സരിക്കാൻ വിദ്യാർഥികളെ കിട്ടാത്തതിനാലും  കഴിഞ്ഞ വർഷം കെഎ‌സ്‌‌യുവിന്‌ മത്സരിക്കാനായില്ല.  ഇക്കുറി കെഎസ്‌യു നോമിനേഷൻ നൽകിയിട്ടുണ്ട്‌. എന്നാൽ ജയിക്കില്ലെന്ന ഉറപ്പായതോടെ  വഴിവിട്ട മാർഗത്തിലൂടെ കെഎസ് യുവിനെ വിജയിപ്പിക്കാനുള്ള ശ്രമമാണ് നടത്തിയത്‌. 
ജനാധിപത്യം അട്ടിമറിച്ച് കെഎസ് യുവിനെ വിജയിപ്പിക്കാൻ  അധ്യാപകരും കോൺഗ്രസ്‌ നേതാക്കളും  ശ്രമം നടത്തിയാൽ   പ്രതിരോധിക്കുമെന്ന് എസ്എഫ്ഐ ശ്രീകണ്ഠപുരം ഏരിയാ സെക്രട്ടറിയറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു. ഉപരോധ സമരത്തിന് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം കെ ശ്രീജിത്ത്‌, ഏരിയാ സെക്രട്ടറി കെ എ സഹീർ, അർജുൻ ബി, റസിൽ അഹമ്മദ് എന്നിവർ നേതൃത്വം നൽകി.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top