26 September Sunday

വാൾത്തലപ്പിൽ നൂറിൽ നൂറ്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021

വി പ്രിയു

തലശേരി
ഫെൻസിങ് റിങ്ങിലെന്നപോലെ ഇമചിമ്മാത്ത ജാഗ്രതയിലാണ്‌ പ്രിയു പരീക്ഷയെഴുതിയത്‌. പഠനം ഓൺലൈനിലാണെങ്കിലും ജാഗ്രതയിൽ തെല്ലുമില്ല വിട്ടുവീഴ്‌ച.  ഏഴാം ക്ലാസ് മുതൽ ഫെൻസിങ്‌ ഹരമാക്കിയ ബ്രണ്ണൻ ഹയർസെക്കൻഡറി സ്കൂളിലെ വി പ്രിയു  പ്ലസ് ടു ഹ്യുമാനിറ്റീസിൽ മുഴുവൻ മാർക്കും നേടി. പരിശീലനത്തിനിടയിലും പഠനത്തിന് പ്രാധാന്യം നൽകിയ കാവുംഭാ​ഗം സ്വദേശിയായ പ്രിയു പത്താം ക്ലാസിലും  എ പ്ലസ് നേടിയിരുന്നു. ദേശീയ ഫെൻസിങിൽ വെള്ളിമെഡലും വെങ്കലമെഡലും  കരസ്ഥമാക്കി. അന്തർദേശീയ മത്സരങ്ങളിലും പങ്കെടുത്തിട്ടുണ്ട്‌. 
അച്ഛൻ പ്രേമകുമാറിന്റെ മരണത്തിന്‌ ശേഷം പഠനത്തിലും മത്സരങ്ങളിലും കരുത്തും തണലുമായി പ്രിയുവിനൊപ്പം അമ്മ ജയമതിയുണ്ടായിരുന്നു. മുൻ അത് ലറ്റായ അമ്മയാണ് പ്രിയുവിന്റെ റോൾ മോഡൽ. 
വടക്കുമ്പാട് ഹയർസെക്കൻഡറി സ്കൂൾ പി ടി അധ്യാപികയാണ് ജയമതി. ഡി​ഗ്രി പൂർത്തിയാക്കി സിവിൽ സർവീസാണ്‌ പ്രിയുവിന്റെ ലക്ഷ്യം. വീട്ടിലിരുന്ന് അതിനുള്ള ഒരുക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top