19 September Sunday

1,123 പേർക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021
കണ്ണൂർ
ജില്ലയിൽ വെള്ളിയാഴ്ച 1,123 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 1090 പേർക്കും ഇതരസംസ്ഥാനത്തുനിന്നെത്തിയ രണ്ടുപേർക്കും വിദേശത്തുനിന്നെത്തിയ മൂന്നുപേർക്കും 28 ആരോഗ്യപ്രവർത്തകർക്കുമാണ് രോ​ഗം. രോഗ സ്ഥിരീകരണ നിരക്ക് 13.75 ശതമാനം.    ജില്ലയിൽ ഇതുവരെ റിപ്പോർട്ടുചെയ്ത കോവിഡ് കേസ്‌ 1,86,453. രോഗം ഭേദമായവർ 1,77,893. മരണം 1,075. 5,714 പേർ ചികിത്സയിലാണ്.
മൊബൈല്‍ 
ആര്‍ടിപിസിആര്‍ 
പരിശോധന
കണ്ണൂർ
ശനിയാഴ്ച ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ  മൊബൈൽ ലാബ്  സൗജന്യ കൊവിഡ് ആർടിപിസിആർ പരിശോധന നടക്കും. മാതമംഗലം എൽ പി സ്‌കൂൾ, കല്യാശേരി കെൽട്രോൺ കോംപണന്റ് കോംപ്ലക്‌സ്, പുഴാതി യു പി സ്‌കൂൾ എന്നിവിടങ്ങളിൽ രാവിലെ 10  മുതൽ 12.30വരെയാണ്‌ പരിശോധന.  കോയിപ്ര പൊതുജന വായനശാല, മോറാഴ  വെള്ളിക്കീൽ ഈലിപ്പുറം കൾച്ചറൽ സൊസൈറ്റി, എളയാവൂർ പ്രാഥമികാരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ പകൽ രണ്ടു മുതൽ നാലുവരെ പരിശോധനയുണ്ടാകും. ചെമ്പേരി വിമൽ ജ്യോതി എൻജിനിയറിങ്‌ കോളേജ്, മാട്ടൂൽ പ്രാഥമികാരോഗ്യകേന്ദ്രം, കുളിഞ്ഞ ദേവീവിലാസം എൽ പി സ്‌കൂൾ, പിണറായി ആർസി അമല യു പി സ്‌കൂൾ, മൊകേരി ഈസ്റ്റ് യു പി സ്‌കൂൾ, ഉളിക്കൽ എൽ പി സ്‌കൂൾ രാവിലെ 10 മുതൽ വൈകിട്ട് നാലു വരെയുമാണ് പരിശോധന. 
വാക്‌സിനേഷൻ 
109 കേന്ദ്രങ്ങളിൽ
ശനിയാഴ്ച 109 കേന്ദ്രങ്ങളിൽ കോവിഡ് വാക്‌സിൻ നൽകും. എല്ലായിടത്തും  കോവിഷീൽഡ് ആണ് നൽകുക. എല്ലാ കേന്ദ്രങ്ങളിലും ഓൺലൈൻ ആയി രജിസ്റ്റർ ചെയ്‌ത്‌ അറിയിപ്പ്‌ ലഭിച്ചവർക്കും ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, വാർഡ് മെമ്പർമാർ മുഖേന മുൻകൂട്ടി വിവരം അറിഞ്ഞവർക്കും (സ്പോട്ട് റെജിസ്ട്രേഷൻ ) ഒന്നാമത്തെയും രണ്ടാമത്തെയും ഡോസ് വാക്‌സിൻ ലഭിക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top