19 September Saturday

മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാന്‍ റാഞ്ചിങ് പദ്ധതി

വെബ് ഡെസ്‌ക്‌Updated: Friday Jul 31, 2020
കണ്ണൂർ
ജലമലിനീകരണം, മണലൂറ്റ്, കൈയേറ്റങ്ങൾ തുടങ്ങിയവ കാരണം മത്സ്യസമ്പത്തിലും അതുവഴി മത്സ്യത്തൊഴിലാളികളുടെ വരുമാനത്തിലും കുറവ് വരുന്ന സാഹചര്യത്തിൽ മത്സ്യസമ്പത്ത് വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന റാഞ്ചിങ് പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ അധ്യക്ഷയായി. മന്ത്രി എ സി മൊയ്തീൻ മുഖ്യാതിഥിയായി.
ജില്ലയിൽ ചിറ്റാരിപ്പറമ്പ്  പഞ്ചായത്തിലെ കണ്ണവം, പടിയൂർ പൂവംകടവ്, കടന്നപ്പളളി–-- പാണപ്പുഴയിലെ കമ്പിപ്പാലം, ശ്രീകണ്ഠാപുരം മടമ്പം എന്നീസ്ഥലങ്ങളിൽ 2.5 ലക്ഷം വീതം കാർപ്പ്‌ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കാനാണ് പദ്ധതി.  
കടന്നപ്പളളി–-- പാണപ്പുഴ പഞ്ചായത്തിലെ വണ്ണാത്തിപ്പുഴയിൽ  മത്സ്യവിത്ത് നിക്ഷേപം ടി വി രാജേഷ് എംഎൽഎ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ ഇ ടി ബാലകൃഷ്ണൻ അധ്യക്ഷനായി. പടിയൂർ പഞ്ചായത്തിലെ പൂവംകടവിൽ മത്സ്യവിത്ത് നിക്ഷേപത്തിന്റെ ഉദ്ഘാടനം  പ്രസിഡന്റ്‌‌  കെ ശ്രീജ നിർവഹിച്ചു.  കെ അനിത അധ്യക്ഷയായി. 
ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ കൈച്ചേരി പുഴയിൽ  ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി കെ സുരേഷ് ബാബു ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ്‌ യു പി ശോഭ അധ്യക്ഷയായി. പദ്ധതിയുടെ ഭാഗമായി  വിവിധ ജലാശയങ്ങളിലായി 4.5 ലക്ഷം കാർപ്പ് മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top