15 November Friday

പി കൃഷ്‌ണപിള്ള ദിനത്തിൽ ഐആർപിസി വീടുകളിലെത്തും

സ്വന്തം ലേഖികUpdated: Wednesday Jul 31, 2019
കണ്ണൂർ
പി കൃഷ്‌ണപിള്ള ദിനത്തിൽ സാന്ത്വനപരിചരണവുമായി  ഐആർപിസി ജില്ലയിലെ മുഴുവൻ വീടുകളിലും എത്തും. സാന്ത്വനപരിചരണം അർഹിക്കുന്നവർ അതത്‌ സോണലുകളുമായി ബന്ധപ്പെടണം. ആദ്യ ഘട്ടത്തിൽ വളണ്ടിയർമാർ ഓരോ വീടുകളിലും കയറി രോഗികളുടെ സർവേയെടുക്കും. ഇതിനായി സോണൽതലത്തിൽ വളണ്ടിയർമാർക്ക്‌ പരിശീലനവും നൽകും. 
 കിടപ്പിലായ രോഗികളെ കണ്ടെത്തി തയ്യിൽ ഐആർപിസി സാന്ത്വനപരിചരണ കേന്ദ്രത്തിൽ എത്തിച്ച്‌ ചികിത്സ നൽകാനും ഐആർപിസി ജില്ലാ ഗവേണിങ് ബോഡി യോഗം തീരുമാനിച്ചു. ഉപദേശകസമിതി ചെയർമാൻ പി ജയരാജൻ ഭാവി പ്രവർത്തനങ്ങൾ വിശദീകരിച്ചു. പി എം സാജിദ്‌ അധ്യക്ഷനായി. ഡോ. ബാലകൃഷ്‌ണപൊതുവാൾ, കെ വി ഗോവിന്ദൻ, വി പുരുഷോത്തമൻ, അജയകുമാർ, എം സഹദേവൻ എന്നിവർ സംസാരിച്ചു. കെ വി മുഹമ്മദ്‌ അഷ്‌റഫ്‌ സ്വാഗതം പറഞ്ഞു.
പ്രധാന വാർത്തകൾ
 Top