18 September Wednesday

ബാഡ്മിന്റൺ കളിച്ച് മന്ത്രി കോർട്ടും ഓഡിറ്റോറിയവും തുറന്നു

സ്വന്തം ലേഖകൻUpdated: Wednesday Jul 31, 2019
പാപ്പിനിശേരി
അരോളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പുതുതായി നിർമിച്ച ഓഡിറ്റോറിയവും സ്പോർട്സ് കോർട്ടുകളും കായികമന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനംചെയ്തു. ബാഡ്മിന്റൺ കോർട്ടിൽ ജില്ലാ പഞ്ചായത്തംഗം പി പി ഷാജിറിനെ നേരിട്ടായിരുന്നു ഉദ്‌ഘാടനം. 10 ലക്ഷം രൂപ ചെലവിട്ടാണ്‌ ഓഡിറ്റോറിയവും സ്പോർട്സ് കോർട്ടുകളും നിർമിച്ചത്. പാപ്പിനിശേരി പഞ്ചായത്ത് പ്രസിഡന്റ് കെ നാരായണൻ അധ്യക്ഷനായി. പി പി ഷാജിർ, പ്രിൻസിപ്പൽ എൻ പി എഴിൽരാജ്,  പ്രധാനാധ്യാപിക ഒ രതി, ടി വേണുഗോപാലൻ , കെ കെ. ബാലകൃഷ്ണൻ, പിടിഎ പ്രസിഡന്റ്‌ ടി അജയൻ, പി കെ വിജിത, പി പ്രിയദർശൻ, കെ വി ഗിരിജ, എം  മനോജ് എന്നിവർ സംസാരിച്ചു. കായിക വികസന വകുപ്പാണ് പദ്ധതിക്കാവശ്യമായ ഫണ്ട് നൽകിയത്.
പ്രധാന വാർത്തകൾ
 Top