13 July Monday

അതിഥിത്തൊഴിലാളികൾക്ക്‌ ഇന്ന്‌ 2 ട്രെയിൻ

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020
കണ്ണൂർ
അതിഥിത്തൊഴിലാളികൾക്ക്‌  നാട്ടിലേക്ക്‌ മടങ്ങാനായി ഞായറാഴ്‌ച രണ്ട്‌ ട്രെയിനുകൾ കൂടി പുറപ്പെടും. ബംഗാളിലേക്കും ബിഹാറിലേക്കുമാണ്‌ ട്രെയിനുകൾ. വെള്ളിയാഴ്‌ച ഉത്തർപ്രദേശിലേക്കുള്ള ട്രെയിനിൽ 1463 അതിഥിത്തൊഴിലാളികൾ നാട്ടിലേക്ക്‌ മടങ്ങി. ഇതുവരെ ജില്ലയിൽനിന്ന്‌ 9800 തൊഴിലാളികൾ ട്രെയിനിൽ നാട്ടിലേക്ക്‌ മടങ്ങി. 
ആരോഗ്യസുരക്ഷാ നിർദേശങ്ങൾ പാലിച്ച്‌ ബിഹാർ, ഉത്തർപ്രദേശ്‌, രാജസ്ഥാൻ, ഝാർഖണ്ഡ്‌, രാജസ്ഥാൻ എന്നിവിടങ്ങളിലേക്ക്‌ തൊഴിലാളികളെ യാത്രയാക്കി. ഇവർക്ക്‌  വെള്ളവും ഭക്ഷണവും ജില്ലാഭരണം നൽകി.
പ്രധാന വാർത്തകൾ
 Top