14 July Tuesday

കോവിഡ്‌ സ്ഥിരീകരിച്ച യുവതിയെത്തിയത് സൗദിയിൽനിന്ന്

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020
ശ്രീകണ്ഠപുരം
ശ്രീകണ്ഠപുരത്ത് കോവിഡ് സ്ഥിരീകരിച്ചത് സൗദിയിൽനിന്നെത്തിയ 29 കാരിയായ ഗർഭിണിക്ക്. മെയ് 15നാണ് ഇവർ സൗദിയിൽനിന്നെത്തിയത്. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്‌. സൗദിയിൽ നേഴ്‌സായ യുവതി അവധിക്കായി നാട്ടിലെത്തിയതാണ്. തിരിച്ചെത്തിയതുമുതൽ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.
നിടുങ്ങോം വാർഡിൽ ഐച്ചേരി 56 റോഡിലാണ് വീട്. ഇവിടേക്കുള്ള റോഡുകൾ പൊലീസ് അടച്ചിട്ടുണ്ട്. വീട്ടിൽ നിരീക്ഷണത്തിലായതിനാൽ ആശങ്ക വേണ്ടെന്ന് അധികൃതർ അറിയിച്ചു. അമ്മയാണ്‌ വീട്ടിൽ യുവതിയെ പരിചരിച്ചിരുന്നത്. അമ്മയും ക്വാറന്റൈനിലാണ്.
പ്രധാന വാർത്തകൾ
 Top