10 December Tuesday

മാഹി വികസനത്തിന് 
പ്രത്യേക പാക്കേജ് അനുവദിക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2024

സിപിഐ എം തലശേരി ഏരിയാ സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പ്രകടനം

 മയ്യഴി

മാഹി വികസനത്തിനും പാതിവഴിയിലായ മത്സ്യബന്ധന തുറമുഖം ഉൾപ്പടെയുള്ള പദ്ധതികൾ പൂർത്തീകരിക്കാനും പ്രത്യേക സാമ്പത്തിക പാക്കേജ്‌ പുതുച്ചേരി സർക്കാർ പ്രഖ്യാപിക്കണമെന്ന്‌ സിപിഐ എം തലശേരി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. 
മാഹി മുനിസിപ്പൽ തെരഞ്ഞെടുപ്പ്‌ നടത്താനും റേഷൻകടകളും മാഹി സ്‌പിന്നിങ് മില്ലും തുറന്നു പ്രവർത്തിപ്പിക്കാനും അടിയന്തര നടപടി സ്വീകരിക്കുക, തലശേരി റെയിൽവേ സ്‌റ്റേഷൻ വികസനം യാഥാർഥ്യമാക്കുക, തലശേരി–-മാഹി ബൈപാസിലെ സർവീസ്‌ റോഡുകളുടെ പ്രവൃത്തി പൂർത്തീകരിക്കുകയും ആവശ്യമായ വിളക്കുകൾ സ്ഥാപിക്കുകയും ചെയ്യുക, അമ്മയും കുഞ്ഞും ആശുപത്രിക്ക്‌ കോടിയേരി ബാലകൃഷ്‌ണന്റെ പേരിടുക, പുന്നോൽ പെട്ടിപ്പാലം കോളനിയിലെ കടലാക്രമണ ഭീഷണിക്ക്‌ ശാശ്വത പരിഹാരം കാണുക, മാഹിയിലെ പട്ടികജാതിവിഭാഗങ്ങൾക്ക്‌ ഭരണഘടന ഉറപ്പു നൽകുന്ന സംവരണാനുകൂല്യം അനുവദിക്കുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. 
 പ്രതിനിധി സമ്മേളനത്തിൽ 40 പേർ ചർച്ചയിൽ പങ്കെടുത്തു. ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ഏരിയാ സെക്രട്ടറി സി കെ രമേശൻ എന്നിവർ മറുപടി പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജൻ, പി ശശി, എൻ ചന്ദ്രൻ, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ കാരായി രാജൻ, പി ഹരീന്ദ്രൻ, പി പുരുഷോത്തമൻ  എന്നിവർ സംസാരിച്ചു. വി ജയബാലു നന്ദി പറഞ്ഞു. 
 സമ്മേളന സമാപനം കുറിച്ച്‌ മഞ്ചക്കൽ കേന്ദ്രീകരിച്ച്‌ ആയിരങ്ങൾ അണിനിരന്ന ബഹുജന പ്രകടനവും ചുകപ്പ്‌ വളണ്ടിയർ മാർച്ചും നടന്നു. 
മുണ്ടോക്ക്‌ കോടിയേരി ബാലകൃഷ്‌ണൻ നഗറിൽ സമാപന സമ്മേളനം ജില്ല സെക്രട്ടറി എം വി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. സി കെ രമേശൻ അധ്യക്ഷനായി. പി ജയരാജൻ, കാരായി രാജൻ, എം സി പവിത്രൻ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ കെ പി സുനിൽകുമാർ സ്വാഗതം പറഞ്ഞു.

സി കെ രമേശൻ 
തലശേരി ഏരിയാ സെക്രട്ടറി

മയ്യഴി
സിപിഐ എം തലശേരി ഏരിയാ സെക്രട്ടറിയായി സി കെ രമേശനെ  തെരഞ്ഞെടുത്തു. 21 അംഗ ഏരിയാ കമ്മിറ്റിയെയും 25 ജില്ലാ സമ്മേളന പ്രതിനിധികളെയും  ഏകകണ്‌ഠമായാണ്‌  തെരഞ്ഞെടുത്തത്‌. കാരായി ചന്ദ്രശേഖരൻ, വി സതി, മുഹമ്മദ് അഫ്സൽ, എ രമേശ് ബാബു, പി സുരേഷ് ബാബു, പി പി സനിൽ, എ വാസു, എ കെ രമ്യ, എം പ്രസന്ന, കാത്താണ്ടി റസാക്ക്, എസ് ടി ജയ്സൺ, വി എം സുകുമാരൻ, സി പി സുമേഷ്‌, കെ ജയപ്രകാശൻ,  വി ജനാർദനൻ, പി പി ഗംഗാധരൻ, സി എൻ ജിഥുൻ,  കെ വിനോദൻ, കാട്ട്യത്ത് പ്രകാശൻ, എ കെ ഷിജു എന്നിവരാണ്‌ ഏരിയാ കമ്മിറ്റി അംഗങ്ങൾ. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top