17 January Sunday

മനംകുളിർപ്പിക്കാൻ ഒടുവള്ളിത്തട്ടിലേക്ക്

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020

കോടമഞ്ഞ്‌ മൂടിയ മലനിരദൃശ്യം കാണാൻ ഒടുവള്ളിത്തട്ടിലെത്തിയ സഞ്ചാരികൾ

ആലക്കോട്
കോടമഞ്ഞും കുളിർക്കാറ്റും തലോടി നിൽക്കുന്ന മലമടക്കുകൾ കണ്ട് മനം കുളിർപ്പിക്കാൻ ഒടുവള്ളിത്തട്ടിലേക്ക് വിനോദസഞ്ചാരികളെത്തുന്നു. തളിപ്പറമ്പ്–- ആലക്കോട് റോഡിലുള്ള ഒടുവള്ളിത്തട്ട് ഹെയർപിൻ വളവ് മുതൽ ഹാജിവളവ് വരെയുള്ള ഭാഗത്തുനിന്നാൽ കണ്ണൂരിന്റെ കിഴക്കൻ മലമടക്കുകളുടെ സൗന്ദര്യം നുകരാം. സന്ദർശകരുടെ എണ്ണം നാൾക്കുനാൾ വർധിക്കുകയാണ്‌. 
ജില്ലയ്ക്കകത്തുനിന്നും പുറത്തുനിന്നും അതിരാവിലെതന്നെ സഞ്ചാരികൾ  എത്തിത്തുടങ്ങും. ദൂരെ തൂമഞ്ഞിൽ കുളിച്ചുനിൽക്കുന്ന മലനിരകൾ. ആ കാഴ്ച ഒടുവള്ളിത്തട്ടിൽനിന്ന്‌ കാണുന്നത്‌ അനുഭൂതിദായകമാണ്‌. ആലക്കോട്, കുടിയാന്മല, പാലക്കയംതട്ട്, ഉദയഗിരി, തടിക്കടവ് ഉൾപ്പെടെ ദൂരത്തുള്ള മലയോര ഗ്രാമങ്ങളുടെയും മലനിരകളുടെയും സുന്ദരദൃശ്യങ്ങൾ കണ്ട്‌ മനം നിറയ്ക്കുകയാണ്‌ സഞ്ചാരികൾ. നോക്കത്താ ദൂരത്തോളം പച്ചവിരിച്ച  കൃഷിയിടങ്ങളും കാണാം. 
 മഞ്ഞുകാലം ആരംഭിച്ചതോടെ സഞ്ചാരികളുടെ വരവ്‌ കൂടിയിട്ടുണ്ട്‌. രാവിലെ ഒടുവള്ളിത്തട്ടിലെത്തി പാലക്കയംതട്ട്, വൈതൽമല, ഏഴരക്കുണ്ട് വിനോദ സഞ്ചാരകേന്ദ്രങ്ങളും സന്ദർശിച്ചാണ് മടക്കം. സന്ദർശകരുടെ എണ്ണം വർധിച്ചത്‌ മാലിന്യപ്രശ്നമുണ്ടാക്കുന്നുണ്ട്‌. കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനവും  കാണാം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top