16 January Saturday

സംവരണവും കടന്ന്‌ പെൺകരുത്ത്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 30, 2020

കണ്ണൂർ

ഭരണനിർവഹണത്തിലേക്ക്‌ ജനപിന്തുണയോടെ നടന്നുകയറാനൊരുങ്ങുകയാണ്‌ നാടിന്റെ പെൺകരുത്ത്‌. സംവരണമുള്ള അമ്പത്‌ ശതമാനം സീറ്റിനും പുറമേയുണ്ട്‌ വനിതാ സ്ഥാനാർഥികൾ. സ്‌ത്രീപക്ഷ കാഴ്‌ചപ്പാട്‌ മുന്നോട്ടുവയ്‌ക്കുകയാണ്‌ എൽഡിഎഫ്.
കണ്ണൂർ കോർപ്പറഷനിലെ 55 ഡിവിഷനുകളിൽ മുപ്പതിലും വനിതകളാണ്‌ ‌സ്ഥാനാർഥികൾ. ജനറൽ സീറ്റുകളായ വലിയന്നൂരിൽ കെ റോജയും താഴെ ചൊവ്വയിൽ എസ്‌ ഷഹീദയുമാണ്‌ എൽഡിഎഫിനുവേണ്ടി മത്സരിക്കുന്നത്‌. 
കൂടുതൽ ജനറൽ വാർഡുകളിൽ വനിതകളെ സ്ഥാനാർഥികളാക്കിയിട്ടുണ്ട്‌ എൽഡിഎഫ്‌. കതിരൂർ പഞ്ചായത്തിലെ ജനറൽ വാർഡായ സൗത്ത്‌ പൊന്ന്യത്ത്‌ പി കെ  സാവിത്രിയും എരഞ്ഞോളി  പഞ്ചായത്തിലെ സംവരണ ജനറൽ സീറ്റായ ഇളയിടത്ത്‌  സി കെ ജസ്‌നയും ന്യൂമാഹി പഞ്ചായത്ത്‌ ജനറൽ സീറ്റായ  കുറിച്ചിയിൽകടപ്പുറത്ത്‌ സെയിത്തും മത്സരിക്കുന്നു. 
പാപ്പിനിശേരി പഞ്ചായത്ത്‌  ജനറൽ വാർഡായ അരോളി സ്‌കൂളിൽ   പട്ടികജാതി വിഭാഗത്തിലെ എ വി സുശീലയാണ്‌ സ്ഥാനാർഥി.  കല്യാശേരി പഞ്ചായത്തിലെ ജനറൽ വാർഡായ കല്യാശേരിയിൽ പി സ്വപ്‌നയും മുഴപ്പിലങ്ങാട്‌ പഞ്ചായത്തിലെ സംവരണ ജനറൽ സീറ്റായ ശ്രീനാരായണ മഠത്തിൽ കെ രാജമ്മ സതീശനും മത്സരിക്കുന്നു.
കടമ്പൂർ പഞ്ചായത്തിലെ ജനറൽ വാർഡുകളായ കടമ്പൂരിൽ സി പ്രമീളയും എടക്കാട്‌ ഈസ്‌റ്റിൽ വി ശ്യാമളയും കോളയാട്‌പഞ്ചായത്തിലെ പട്ടികവർഗ സംവരണ ജനറൽ സീറ്റായ കൊമ്മേരിയിൽ എം റിജിയും ജനറൽ സീറ്റായ നിടുംപുറംചാലിൽ ഗീത ജയരാജും മത്സരിക്കുന്നു. മൊകേരി പഞ്ചായത്തിലെ വള്ള്യായി വാർഡ്‌ ജനറൽ സീറ്റിൽ എം രാജശ്രീയാണ്‌ എൽഡിഎഫ്‌ സ്ഥാനാർഥി. കുന്നോത്തുപറമ്പ്‌ പഞ്ചായത്ത്‌ കുന്നോത്തുപറമ്പ്‌‌  ജനറൽ വാർഡിൽ കെ ലതയും കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിലെ ജനറൽ വാർഡായ അലവിലിൽ കെ പി സാജിദയും മയ്യിൽ പഞ്ചായത്തിലെ ജനറൽ വാർഡായ വള്ളിയോട്ട് കെ കെ റിഷ്നയുമാണ്‌ സ്ഥാനാർഥി. 
കോട്ടയം പഞ്ചായത്തിലെ ജനറൽ വാർഡുകളായ പൂളബസാറിൽ  എം ധർമജയും മംഗലോട്ടുംചാലിൽ  ടി ഷബ്‌നയും ധർമടം പഞ്ചായത്ത്‌  ജനറൽ വാർഡായ ചത്തോടത്തിൽ കെ ഷീജയും ചെറുപുഴ പഞ്ചായത്ത്‌ ജനറൽ സീറ്റായ ജോസ്‌ഗിരിയിൽ ഷാന്റി കലാധരനും കൂടാളി പഞ്ചായത്ത്‌ ജനറൽ വാർഡായ പട്ടാന്നൂരിൽ പി കെ ഷൈമയും കീഴല്ലൂർ പഞ്ചായത്ത്‌ ജനറൽ വാർഡായ ചാലോട്‌ കെ വി ഷീജയും തില്ലങ്കേരി പഞ്ചായത്തിൽ സംവരണ ജനറൽ സീറ്റായ തെക്കൻപൊയിൽ പി ഡി മനീഷയും മത്സരിക്കുന്നു.
മാങ്ങാട്ടിടം പഞ്ചായത്ത്‌  ജനറൽ വാർഡായ  അയ്യപ്പൻതോടിൽ എൻ അജിഷ്ണയാണ്‌ സ്ഥാനാർഥി. പാട്യം പഞ്ചായത്ത്‌ കാര്യാട്ടുപുറം ജനറൽ വാർഡിൽ സംവരണവിഭാഗത്തിൽപ്പെട്ട  സി പി രജിതയും മാലൂർ പഞ്ചായത്ത്‌  സംവരണ ജനറൽ വാർഡായ ശിവപുരത്ത്‌  ടി പി ചിത്രലേഖയും മത്സരിക്കുന്നു. 
പരിയാരം പഞ്ചായത്ത്‌ സംവരണ ജനറൽ സീറ്റായ വെള്ളാവിൽ പി അനിതയും ശ്രീകണ്‌ഠപുരം നഗരസഭയിൽ ജനറൽ വാർഡായ പുള്ളിമാൻ കുന്നിൽ എ ഓമനയും എരുവേശി പഞ്ചായത്തിലെ ജനറൽ സീറ്റായ ചെളിമ്പറമ്പിൽ സോണിയാ ഷാജിയും പടിയൂർ പഞ്ചായത്തിലെ ജനറൽവാർഡായ പെരുമണ്ണിൽ സി പ്രസന്നയും എൽഡിഎഫ്‌ സ്ഥാനാർഥികളാണ്‌.
പായം പഞ്ചായത്തിലെ ‌അളപ്ര വാർഡ്‌ ജനറൽ സീറ്റിൽ പി വി രമാവതിയും ഇരിട്ടി നഗരസഭയിലെ ജനറൽ വാർഡായ ചാവശേരി ടൗണിൽ ഇ  മഹിജയും ആറളം പഞ്ചായത്തിലെ ഉരുപ്പുംകുണ്ട്‌ ജനറൽ സീറ്റിൽ ഡോ. ത്രേസ്യാമ്മയും വേങ്ങാട് പഞ്ചായത്ത്‌ ജനറൽ വാർഡായ വാളാങ്കിച്ചാലിൽ സി രജനിയും എൽഡിഎഫ്‌ സ്ഥാനാർഥികളാണ്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top