23 November Monday

തുമ്പുതേടാൻ ഹണ്ടറും ലവ്‌ലിയും

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020

കണ്ണൂർ ഡോഗ്‌ സ്‌ക്വാഡിന്റെ ഭാഗമായെത്തിയ ബെൽജിയം മെലിനോയിസ്‌ ഇനമായ ‌ ഹണ്ടർ പൊലീസ്‌ മൈതാനിയിൽ പരിശീലനത്തിനെത്തിയപ്പോൾ. സ്‌ഫോടകവസ്‌തുക്കൾ കണ്ടെത്തുന്ന ലവ്‌ലി നായ സമീപം

കണ്ണൂർ
കണ്ണൂർ പൊലീസിന്റെ ശ്വാന സേനയിലേക്ക്‌ രണ്ട്‌ വിദേശയിനം നായകൾകൂടി. ഘ്രാണശക്തിയിൽ മുന്നിട്ടുനിൽക്കുന്ന ബെൽജിയം മെലിനോയിസ്‌, ബീഗിൾ നായകളാണ്‌ പുതുതായി എത്തിയത്‌. ഇതോടെ ശ്വാന സേനയിലെ അംഗങ്ങൾ ഏഴായി.
   ട്രാക്കിങ്‌‌ ഡോഗായ ബെൽജിയം മെലിനോയിസിന്റെ പേര്‌ ഹണ്ടർ എന്നും സ്‌ഫോടകവസ്‌തുക്കൾ കണ്ടെത്തുന്ന ബീഗിളിന്റേത്‌ ലവ്‌ലി എന്നുമാണ്‌. തൃശൂർ പൊലീസ്‌ അക്കാദമിയിൽനിന്ന്‌ ഒമ്പത്‌ മാസത്തെ വിദഗ്‌ധ പരിശീലനത്തിനുശേഷമാണ്‌ ഇവ എത്തിയത്‌.  
അരുമയാണ്‌, പെരുമയുമാണ്‌
കേന്ദ്രസേനകളിൽ ഉൾപ്പെടെ സ്ഥിരം സാന്നിധ്യമായ വിദേശയിനം നായകൾ ജില്ലയിൽ ആദ്യമായാണ്‌ എത്തുന്നത്‌. ഒളിത്താവളങ്ങളിലെ മനുഷ്യസാന്നിധ്യം കണ്ടെത്താനും സ്‌ഫോടകവസ്തുക്കൾ, മയക്കുമരുന്ന് തുടങ്ങിയവ മണത്തു കണ്ടുപിടിക്കുന്നതിലും വിദഗ്‌ധരാണ് പുതുതായി എത്തിയവർ. കുരച്ച് ബഹളമുണ്ടാക്കാത്ത ഇവ തലയാട്ടിയും മറ്റുമാണ് സേനാംഗങ്ങൾക്ക് വിവരം കൈമാറുക. എയർക്രാഫ്‌റ്റുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിൽ സൗഹൃദമായി ഇടപെടാൻ കഴിയും. ഏതു‌ കാര്യവും പെട്ടെന്ന്‌ പഠിച്ചെടുക്കാനും  കഴിവുണ്ട്‌. ലവ്‌ലിയെ രജീഷ്‌ ബാബു, കെ വി നിഗീഷ്‌ എന്നിവരും ഹണ്ടറിനെ ശ്യാംമോഹൻ, ജിജേഷ്‌ എന്നിവരുമാണ്‌ പരിപാലിക്കുന്നത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top