30 November Monday

കൂട്ടുപുഴ ചെക്ക്പോസ്റ്റിലൂടെ 24 മണിക്കൂറും യാത്രാനുമതി

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020
കണ്ണൂർ
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഭാഗികമായി അടച്ചിട്ട കൂട്ടുപുഴ ചെക്ക് പോസ്റ്റ് നിബന്ധനകൾക്കുവിധേയമായി തുറക്കാൻ കലക്ടർ ഉത്തരവിട്ടു. രാത്രി സമയങ്ങളിൽ ചെക്ക്പോസ്റ്റിലെത്തുന്നവർ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് നടപടി. ഇതുപ്രകാരം ചെക്ക്പോസ്റ്റുവഴി 24 മണിക്കൂറും യാത്ര, ചരക്ക് വാഹനങ്ങൾ കടത്തിവിടാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.
   രാവിലെ ഏഴിനും വൈകിട്ട് ആറിനും ഇടയിൽ ചെക്ക്പോസ്റ്റിലെത്തുന്നവരെ കോവിഡ് പരിശോധനയുടെ ഭാഗമായി ആന്റിജൻ ടെസ്റ്റിന് വിധേയരാക്കും. ഇതിന് ആരോഗ്യവകുപ്പ് സംവിധാനമൊരുക്കും.വൈകിട്ട് ആറിനും പിറ്റേന്ന് രാവിലെ ഏഴിനുമിടയിൽ എത്തുന്നവർ 72 മണിക്കൂറിനുള്ളിൽ ലഭിച്ച അംഗീകൃത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ചെക്ക്പോസ്റ്റിൽ ഹാജരാക്കണം. സംസ്ഥാനത്തെത്തുന്ന യാത്രക്കാരും ട്രക്ക് ജീവനക്കാരും ആരോഗ്യവകുപ്പിന്റെ എല്ലാ നിയന്ത്രണങ്ങളും മാർഗനിർദേശങ്ങളും പൂർണമായും പാലിക്കണം.
    ഓപ്പൺ ഗ്രൗണ്ടുകളിലെ കളികൾക്ക് ജില്ലയിൽ നിലനിൽക്കുന്ന വിലക്ക് ടർഫ് കോർട്ടുകൾക്കും ബാധകമാണെന്നും ഉത്തരവിൽ പറഞ്ഞു. ചില ഭാഗങ്ങളിൽ ടർഫ് കോർട്ടുകളിൽ ഫുട്ബോൾ കളികൾ നടക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിത്. നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ അഞ്ചിൽ കൂടുതൽപേർ ഔട്ട്ഡോർ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പാടില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top