23 November Monday

കെ എം ഷാജിയുടെ അനധികൃത സ്വത്ത്‌ എൽഡിഎഫ്‌ ജനകീയ കൂട്ടായ്‌മ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 30, 2020
കണ്ണൂർ
കെ എം  ഷാജി എംഎൽഎയുടെ അഴിമതിക്കും അനധികൃത സ്വത്ത് സമ്പാദനത്തിനുമെതിരെ എൽഡിഎഫ്‌ നേതൃത്വത്തിൽ വെള്ളിയാഴ്‌ച ജില്ലയിലെ 150 കേന്ദ്രങ്ങളിൽ ജനകീയ കൂട്ടായ്‌മ സംഘടിപ്പിക്കും. വൈകിട്ട്‌ അഞ്ചിനാണ്‌ പരിപാടി. അഴീക്കോട് ഹൈസ്‌കൂളിന്‌ കഴിഞ്ഞ യുഡിഎഫ്‌ ഭരണകാലത്ത്‌ പ്ലസ്ടു കോഴ്‌സ്‌ അനുവദിച്ചതിന്റെപേരിൽ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ വിജിലൻസ്‌ അന്വേഷണം നേരിടുകയാണ്‌ എംഎൽഎ. എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്ടറേറ്റും അന്വേഷണം ഏറ്റെടുത്തതോടെ ഞെട്ടിക്കുന്ന തട്ടിപ്പുകളാണ്‌ പുറത്തുവരുന്നത്‌.  സാമുദായിക വിദ്വേഷം പരത്തുന്ന പ്രചാരണം നടത്തിയതായി  കണ്ടെത്തിയതിനെതുടർന്ന്‌ ഷാജിയുടെ തെരഞ്ഞെടുപ്പ്‌ ഹൈക്കോടതി അസാധുവാക്കി‌.  കോഴിക്കോടും കണ്ണൂരിലും വയനാട്ടിലും എംഎൽഎയുടെയും ഭാര്യയുടെയുംപേരിൽ ഭൂമിയും ആഡംബര വീടുമുണ്ട്. രേഖകളിൽ സ്വത്തിന്റെ മൂല്യം കുറച്ചു കാണിക്കുകയും വരുമാനത്തേക്കാൾ സ്വത്ത് കൈവശം വയ്‌ക്കുകയും ചെയ്യുന്നുവെന്നാണ്  അന്വേഷണത്തിൽ കണ്ടെത്തിയത്. 
ഷാജിയുടെ യഥാർഥമുഖം തുറന്നുകാട്ടുകയാണ്‌ എൽഡിഎഫ്‌.  കോവിഡ്‌ മാനദണ്ഡം പാലിച്ചായിരിക്കും പ്രതിഷേധം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top