15 October Tuesday
ഉദ്‌ഘാടനം എം എ ബേബി

പാട്യം പഠനഗവേഷണകേന്ദ്രം കശ്‌മീര്‍ സെമിനാർ 2ന്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2019
കണ്ണൂർ 
‘കശ്‌മീർ ഉയർത്തുന്ന പ്രശ്നങ്ങൾ' എന്ന വിഷയത്തിൽ പാട്യം ഗോപാലൻ സ്മാരക പഠനഗവേഷണകേന്ദ്രം തിങ്കളാഴ്ച കണ്ണൂരിൽ സെമിനാർ നടത്തും. മുനിസിപ്പൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വൈകിട്ട്‌ 4.30ന് സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം എം എ ബേബി ഉദ്ഘാടനംചെയ്യും. ഡോ. ഹുസൈൻ രണ്ടത്താണി സംസാരിക്കും.
ജനാധിപത്യത്തിനും ഫെഡറലിസത്തിനും മതനിരപേക്ഷതയ്ക്കും കനത്ത ആഘാതമേൽപ്പിച്ച കേന്ദ്രസർക്കാർ നടപടി ജനങ്ങളിലെത്തിക്കാനാണ്‌ സെമിനാറെന്ന്‌ പാട്യം പഠനഗവേഷണ കേന്ദ്രം ഡയറക്ടർ എം വി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്തതുമാണ് 370, 35എ വകുപ്പുകൾ റദ്ദാക്കി കശ്മീരിനെ വെട്ടിമുറിച്ച നടപടി. സംസ്ഥാന പുനർനിർണയത്തിനു സ്വീകരിക്കേണ്ട വ്യവസ്ഥാപിത നടപടിക്രമങ്ങളെല്ലാം കാറ്റിൽപറത്തി.  കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞപ്പോൾ 371ാം വകുപ്പ് പ്രകാരം ഗുജറാത്ത് അടക്കമുള്ള 14 സംസ്ഥാനങ്ങൾക്ക് നൽകിയ പ്രത്യേകപദവി എന്തുകൊണ്ട് കേന്ദ്രസർക്കാർ എടുത്തുകളയുന്നില്ല? എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ പദവി നൽകുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബിജെപി പറയുന്നത് കാപട്യമാണ്‌. കശ്മീരിനെ കോർപ്പറേറ്റുകളുടെ കൈയിൽ ഏൽപിക്കാനാണ് ഇപ്പോൾ മന്ത്രിസഭാ സമിതി രൂപീകരണത്തിലൂടെ മോഡിസർക്കാർ ലക്ഷ്യമിടുന്നത്.  
കശ്മീരിൽ എന്താണ് സംഭവിക്കുന്നതെന്ന് മാധ്യമവിലക്കുമൂലം ആർക്കും അറിയാൻ കഴിയുന്നില്ല.  പ്രതിപക്ഷ രാഷ്ട്രീയപാർടി നേതാക്കളെ തടങ്കലിലിട്ടാണോ ജനാധിപത്യം നടപ്പാക്കാൻ പോകുന്നത്? എല്ലാം ഭദ്രമാണെങ്കിൽ പത്തു പേർക്ക് ഒന്ന് എന്ന വിധത്തിൽ എന്തിനാണ് സേനയെ വിന്യസിപ്പിച്ചതെന്നും എം വി ജയരാജൻ ചോദിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ, പി ഹരീന്ദ്രൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top