24 September Thursday

സ്വയംഭരണ കോളേജ്: എസ്എഫ്ഐ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Jul 30, 2020
കണ്ണൂർ
സർക്കാരിനെയും സർവകലാശാലകളെയും മറികടന്ന് സ്വയംഭരണ കോളേജുകൾ അനുവദിക്കുന്ന യുജിസി നടപടികൾക്കെതിരെ എസ്എഫ്ഐ  പ്രതിഷേധിച്ചു. സ്റ്റാൻഡ് എഗയ്ൻസ്റ്റ് ഓട്ടോണോമസ് കോളേജ് എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തിപ്പിടിച്ച്  വീടുകളിലാണ് പ്രവർത്തകർ പ്രതിഷേധിച്ചത്‌.
 ജില്ലയിൽ ഇരുപതിനായിരത്തിലേറെ പ്രവർത്തകർ പ്രതിഷേധത്തിന്റെ ഭാഗമായി.  കേന്ദ്ര കമ്മിറ്റിയംഗം എ പി അൻവീർ, ജില്ലാ പ്രസിഡന്റ്‌ സി പി ഷിജു, സെക്രട്ടറി ഷിബിൻ കാനായി, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ മുഹമ്മദ് ഫാസിൽ, കെ അനുശ്രീ, കെ ശ്രീജിത്ത് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top