02 July Thursday

ഏഴുപേര്‍ക്കുകൂടി കോവിഡ്

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020
കണ്ണൂർ
ജില്ലയിൽ ഏഴു പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.  ആറുപേർ വിദേശത്തുനിന്നും ഒരാൾ മഹാരാഷ്ട്രയിൽനിന്നും വന്നതാണെന്ന്‌  കലക്ടർ അറിയിച്ചു. 
കണ്ണൂർ വിമാനത്താവളം വഴി 19ന് കുവൈത്തിൽനിന്ന്‌ ഐഎക്‌സ് 796 വിമാനത്തിലെത്തിയ മൊറാഴ സ്വദേശി 32കാരി, 20ന് റിയാദിൽനിന്ന്‌ എഐ 1912  വിമാനത്തിലെത്തിയ കതിരൂർ സ്വദേശി 55കാരൻ, 26ന്‌ ദുബായിൽനിന്നുള്ള ഐഎക്‌സ് 1746 വിമാനത്തിലെത്തിയ കരിവെള്ളൂർ സ്വദേശി 30കാരൻ, 27നെത്തിയ പന്ന്യന്നൂർ സ്വദേശി 27കാരി, കൊച്ചി വിമാനത്താവളം വഴി 15ന് എഐ 964 വിമാനത്തിലെത്തിയ ശ്രീകണ്‌ഠപുരം സ്വദേശി 29കാരി, 17ന് ദുബായിൽനിന്നുള്ള ഐഎക്‌സ് 434 വിമാനത്തിലെത്തിയ ചിറ്റാരിപ്പറമ്പ് സ്വദേശി 44കാരൻ എന്നിവരാണ് വിദേശത്തുനിന്നു വന്നവർ. മട്ടന്നൂർ സ്വദേശി 35കാരൻ 16നാണ് മഹാരാഷ്ട്രയിൽനിന്നെത്തിയത്. 
ഇതോടെ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 214 ആയി. ഇതിൽ 120 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഒരാൾ മരിച്ചു. 93 പേർ ചികിത്സയിലാണ്‌.
പ്രധാന വാർത്തകൾ
 Top