11 July Saturday

കോവിഡ് പ്രതിരോധം ചെറുപുഴ പഞ്ചായത്തിന്റേത്‌ ഗുരുതര വീഴ്‌ച–- എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020
ചെറുപുഴ
കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ചെറുപുഴ പഞ്ചായത്ത് ഗുരുതര വീഴ്ച വരുത്തുന്നതായി എൽഡിഎഫ് പഞ്ചായത്ത്‌ കമ്മിറ്റി നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.  പഞ്ചായത്ത്‌ ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ച ഉടനെ സി കൃഷ്ണൻ എംഎൽഎയുടെയും  തഹസിൽദാറുടെയും സാന്നിധ്യത്തിൽ ചേർന്ന കൊറോണ സേഫ്റ്റി കമ്മിറ്റിയുടെ തീരുമാനങ്ങൾക്ക് വിരുദ്ധമായി പ്രസിഡന്റ്‌   പ്രവർത്തിക്കുകയാണ്. ഇത്  പ്രതിരോധ പ്രവർത്തനങ്ങളെ തുരങ്കംവയ്‌ക്കുന്ന സമീപനമാണ്.   പഞ്ചായത്തിൽ  ജാഗ്രതാസമിതി യോഗംപോലും വിളിക്കുന്നില്ല.     ഒരു വിധ ഏകോപനവും പഞ്ചായത്ത്‌  നടത്തുന്നില്ല. വാർഡുതല ജാഗ്രതാ സമിതി  രൂപീകരണംപോലും  പൂർത്തിയായിട്ടില്ല.  അടിയന്തരമായി  ജാഗ്രതാ സമിതി വിളിച്ചുചേർത്ത്‌  കാര്യക്ഷമമായി പ്രവർത്തിക്കണം.  ജില്ലാഭരണം പ്രശ്നത്തിൽ ഇടപെടണമെന്നും നേതാക്കൾ   ആവശ്യപ്പെട്ടു. വാർത്താ സമ്മേളനത്തിൽ സി സത്യപാലൻ, കെ ഡി അഗസ്റ്റിൻ, കെ പി ഗോപാലൻ, കെ എം ഷാജി, പി കൃഷ്ണൻ, എ ടി വി ദാമോദരൻ, എം ടി സുരേഷ്, തോമസ് തോട്ടത്തിൽ, സ്കറിയ പുഞ്ചക്കുന്നേൽ, കെ ആർ ചന്ദ്രകാന്ത് എന്നിവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top