04 July Saturday

റിമാൻഡ് പ്രതികൾക്ക് കോവിഡ് ഫലം വരുന്നതുവരെ പ്രത്യേക കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020
കണ്ണൂർ
റിമാൻഡ് പ്രതികളെ കോവിഡ് പരിശോധനാഫലം വരുന്നതുവരെ കണ്ണൂർ ഗവ. ഐടിഐ ഹോസ്റ്റലിൽ പാർപ്പിക്കും. റിമാൻഡ് തടവുകാർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പുതിയ ക്രമീകരണം. ഫലം വന്ന ശേഷമേ പ്രതികളെ  ജയിലുകളിലേക്ക്  എത്തിക്കൂ. കഴിഞ്ഞദിവസം രണ്ട് റിമാൻഡ് തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ജയിൽ ജീവനക്കാരെ നിരീക്ഷണത്തിലാക്കിയിരുന്നു. 
പ്രതികളെ പിടികൂടിയ ചെറുപുഴ, കണ്ണപുരം  സ്റ്റേഷനിലെ പൊലീസ് ഓഫീസർമാർ, ഹാജരാക്കിയ പയ്യന്നൂർ, കണ്ണൂർ കോടതികളിലെ മജിസ്ട്രേറ്റടക്കമുള്ള ജീവനക്കാർ എന്നിവരും നിരീക്ഷണത്തിലായി. പയ്യന്നൂർ കോടതി തന്നെ അടച്ചിടേണ്ടി വന്നു. ഇതിന്റെ ഫലമായാണ് തടവുകാരെ പാർപ്പിക്കാൻ പുതിയ സംവിധാനം ഒരുക്കിയത്. റിമാൻഡ് ചെയ്യുന്നവരെ ഐടിഐയിലെ മെൻസ് ഹോസ്റ്റലിലാണ് താമസിപ്പിക്കുക. വീഡിയോ കോൺഫറൻസ് വഴിയാണ് കോടതി നടപടികൾ പൂർത്തിയാക്കുക. എല്ലാവിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചേ പൊലീസ് പ്രതികളെ കൈകാര്യം ചെയ്യൂ. പ്രതികളെ പൊലീസ് സ്‌റ്റേഷനുകളിലെത്തിക്കാതെ സബ്ഡിവിഷൻ തലത്തിൽ പ്രത്യേകകേന്ദ്രത്തിൽ എത്തിച്ചാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കുക.
പ്രധാന വാർത്തകൾ
 Top