26 May Tuesday

വിളിച്ചാൽ സാധനങ്ങൾ വീട്ടിലെത്തും

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
കണ്ണൂർ
ജില്ലാ പഞ്ചായത്ത് വീഡിയോ കോൺഫറൻസ് ഹാൾ കേന്ദ്രീകരിച്ച് രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് പ്രവർത്തനം. കണ്ണൂർ നഗരപരിധിയിൽ താമസിക്കുന്നവർക്കാണ് ആദ്യഘട്ടത്തിൽ സാധനങ്ങൾ വിതരണം ചെയ്യുന്നത്. അഞ്ച് വാട്‌സാപ്‌ നമ്പറുകളും തയ്യാറാക്കിയിട്ടുണ്ട്. 9400066016, 9400066017, 9400066018, 9400066019 നാലു നമ്പറുകൾ അവശ്യ സാധനങ്ങൾക്കും 9400066020  നമ്പർ ആവശ്യമുള്ള മരുന്നുകളെക്കുറിച്ച് വിവരം നൽകാനുമാണ്. ആവശ്യക്കാർ വാട്‌സാപ്‌ വഴി വിവരങ്ങൾ അറിയിക്കണം. ഈ നമ്പറിലേക്ക് എസ്എംഎസ് ചെയ്യാനുള്ള സൗകര്യവുമുണ്ട്‌.  24 മണിക്കൂറിനുള്ളിൽ സാധനങ്ങൾ വീട്ടിലെത്തും.  കമ്പോള വില മാത്രമാണ് ഈടാക്കുക. പലവ്യഞ്ജനങ്ങൾ, പച്ചക്കറി എന്നിവയ്ക്കു പുറമെ കുട്ടികളുടെ ഭക്ഷണങ്ങളും മരുന്നുകളും ലഭ്യമാക്കും. പരമാവധി ഒരാഴ്ചത്തേക്ക് വേണ്ട സാധനങ്ങളാണ് വീട്ടിലെത്തിക്കുക.  പാകം ചെയ്ത ഭക്ഷണത്തിന് ആവശ്യം വരികയാണെങ്കിൽ അതത് പ്രദേശത്തെ കമ്മ്യൂണിറ്റി കിച്ചൺ സെന്ററിനെ വിവരമറിയിച്ച് ലഭ്യമാക്കും. മാസ്‌ക്, സാനിറ്റൈസർ, ഗ്ലൗസ് തുടങ്ങിയ സുരക്ഷാ മാർഗങ്ങൾ ഉപയോഗിച്ചാവും ഡെലിവറി ബോയ്‌സ് വീടുകളിലെത്തുക. ഗുഗിൾപേ വഴിയാണ് ഇടപാട്. അതില്ലാത്തവർക്ക് സാധാരണ നിലയിലും പണം നൽകാം. പദ്ധതിയിൽ സുപ്പർമാർക്കറ്റ് അസോസിയേഷനും പങ്കാളികളാകുന്നു.
 
പ്രധാന വാർത്തകൾ
 Top