30 May Saturday

പ്രോസസ് സർവർമാരെ അന്യായമായി ജോലി ചെയ്യിക്കരുത്‌

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
കണ്ണൂർ
അവശ്യ സർവീസിൽ ഉൾപ്പെടാത്ത കോടതി പ്രോസസ് സർവർമാരെ സർക്കാർ നിർദേശങ്ങൾക്ക്‌ വിരുദ്ധമായി ജോലിചെയ്യിക്കുന്നതിനാലുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക്‌  അടിയന്തരമായി പരിഹാരം കാണണമെന്ന്‌ എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി  ആവശ്യപ്പെട്ടു. താമസസ്ഥലത്ത്നിന്നും വളരെ ദൂരെയുള്ള ഓഫീസിലെത്തുന്ന ജീവനക്കാർക്ക് ഭക്ഷണമോ കുടിവെള്ളമോ കിട്ടാത്ത അവസ്ഥയാണ്‌. സ്ത്രികൾ ഉൾപ്പെടെയുള്ള ജീവനക്കാർ  ബുദ്ധിമുട്ടനുഭവിക്കുന്നു. 
സർക്കാർ ഇതിന്‌ പരിഹാരം കാണണം.  ഈ വിഭാഗത്തിൽ ഉൾപ്പെടുന്ന സ്ത്രീ,- പുരുഷ ജീവനക്കാർ ഗാർഡ് ഡ്യൂട്ടിയുടെ ഭാഗമായി രാത്രിയും പകലും ജോലി ചെയ്യുകയാണ്‌. സമ്പൂർണ ലോക്‌ ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവശ്യ സർവീസുകൾ ഒഴികെ മറ്റെല്ലാ വകുപ്പുകൾക്കും അവധി നൽകി. എന്നാൽ,  കോടതിയിലെ ഒരു വിഭാഗം ജീവനക്കാർ ആവശ്യമായ  സുരക്ഷയോ  യാത്രാ സൗകര്യമോ ഇല്ലാതെ ജോലിചെയ്യാൻ നിർബന്ധിതരാകുകയാണ്‌.
പ്രധാന വാർത്തകൾ
 Top