ഉളിക്കൽ
കേരള കോൺഗ്രസ് –-എമ്മിന്റെ വരവോടെ എൽഡിഎഫ് കാര്യമായ മുന്നേറ്റം നടത്തുന്ന ഡിവിഷനാണ് ഉളിക്കൽ. യുഡിഎഫിന്റെ ശക്തിക്ഷയം എൽഡിഎഫിന്റെ പ്രതീക്ഷ കൂട്ടുന്നു. അയ്യൻകുന്നിലും ഉളിക്കലിലും കേരള കോൺഗ്രസ് –-എമ്മിനുള്ള കരുത്ത് യുഡിഎഫിനെ അലോസരപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ തവണ യുഡിഎഫിന്റെ തോമസ് വർഗീസ് 6675 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
തലശേരി കോടതിയിൽ അഭിഭാഷകയായ അഡ്വ. കെ പി ഷിമ്മിയാണ് എൽഡിഎഫിനായി ജനവിധി തേടുന്നത്. കേരള മഹിളാ സംഘം ഇരിട്ടി മണ്ഡലം കമ്മിറ്റി അംഗവും സിപിഐ ഉളിക്കൽ ബ്രാഞ്ചംഗവുമാണ്. കോൺഗ്രസിന്റെ ലിസി ജോസഫാണ് യുഡിഎഫ് സ്ഥാനാർഥി. എൻഡിഎക്കായി മത്സരിക്കുന്നത് ബിജെപിയുടെ ടി സ്വപ്നയാണ്.
പായം പഞ്ചായത്തിലെ 16 വാർഡും ഉളിക്കലിലെ 15 വാർഡും അയ്യൻകുന്നിലെ 13 വാർഡും പടിയൂരിലെ ഒരു വാർഡും ഉൾപ്പെടുന്നതാണ് ഉളിക്കൽ ഡിവിഷൻ. പായവും പടിയൂരും എൽഡിഎഫ് ഭരണത്തിലായിരുന്നു. ഉളിക്കലിലും അയ്യൻകുന്നിലും യുഡിഎഫും. വട്ടിയംതോട്, ഉളിക്കൽ, വള്ളിത്തോട്, ചരൾ, അങ്ങാടിക്കടവ്, മാടത്തിൽ എന്നിവയാണ് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..