17 January Sunday

വികസന നേട്ടങ്ങളുടെ കരുത്തിൽ

സ്വന്തം ലേഖകൻUpdated: Sunday Nov 29, 2020
പാനൂർ
2010ലാണ് പാനൂർ ബ്ലോക്ക് പഞ്ചായത്ത് നിലവിൽ വന്നത്.  2015ൽ പാനൂർ നഗരസഭ നിലവിൽ വന്നതോടെ ബ്ലോക്ക് പഞ്ചായത്തിന്റെ ഘടനയിൽ മാറ്റമുണ്ടായി. മൊകേരി, പന്ന്യന്നൂർ, ചൊക്ലി, കതിരൂർ പഞ്ചായത്തുകൾ ചേർന്നതാണ്‌ ഇപ്പോഴത്തെ ബ്ലോക്ക് പഞ്ചായത്ത്‌. നാലിടത്തും എൽഡിഎഫാണ്‌ ഭരണത്തിൽ. 
2015ൽ കെ ഇ കുഞ്ഞബ്ദുല്ല പ്രസിഡന്റും കെ ഷിമി വൈസ് പ്രസിഡന്റുമായി 13 അംഗ എൽഡിഎഫ്‌ ഭരണസമിതി നിലവിൽ വന്നു. കെ ഇ കുഞ്ഞബ്ദുള്ള സിപിഐ എം ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന്‌ സ്ഥാനമൊഴിഞ്ഞപ്പോൾ എൻ അനൂപ് പ്രസിഡന്റായി.
പുല്യോട്, കതിരൂർ, ചുണ്ടങ്ങാപൊയിൽ, വള്ള്യായി, മൊകേരി, ചമ്പാട്, പന്ന്യന്നൂർ, മേക്കുന്ന്, കാഞ്ഞിരത്തിൻകീഴിൽ, ചൊക്ലി, നിടുംമ്പ്രം, മനേക്കര, പൊന്ന്യം  ഡിവിഷനുകളാണ്‌  ബ്ലോക്ക് പഞ്ചായത്തിലുള്ളത്‌. ആകെ 80735 വോട്ടർമാർ. 
വികസനരംഗത്ത്‌ ശ്രദ്ധേയമായ നേട്ടങ്ങളുണ്ടാക്കാൻ ഭരണസമിതിക്ക്‌ സാധിച്ചു.  2018ൽ  ആധുനിക രീതിയിലുള്ള ആസ്ഥാന മന്ദിരത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രവർത്തനം തുടങ്ങി. ഐഎസ്ഒ അംഗീകാരമുള്ള മുഴുവൻ ഘടക സ്ഥാപനങ്ങളും ഇവിടെ പ്രവർത്തിക്കുന്നു. വള്ള്യായിയിൽ മാലിന്യ സംസ്‌കരണ കേന്ദ്രം സ്ഥാപിക്കുകയും സംസ്‌കരിച്ച മാലിന്യത്തിലൂടെ ക്ലീൻ കേരള കമ്പനിയുമായി ഉണ്ടാക്കിയ കരാർ വഴി വരുമാനമുണ്ടാക്കാനും സാധിച്ച സംസ്ഥാനത്തെ ആദ്യ ബ്ലോക്ക്‌ പഞ്ചായത്താണ്‌ പാനൂർ. 
സ്നേഹസ്പർശം പദ്ധതിയിലൂടെ അർബുദ വിമുക്ത ബ്ലോക്ക് എന്ന ലക്ഷ്യത്തിലെത്താനും സാധിച്ചു. വികസന നേട്ടങ്ങൾ തെരഞ്ഞെടുപ്പിൽ സ്വാധീനിക്കുമെന്ന വിശ്വാസത്തിലാണ്‌ എൽഡിഎഫ്‌. യുഡിഎഫിന്‌ എല്ലാ ഡിവിഷനിലും സ്ഥാനാർഥികളുണ്ടെങ്കിലും കാര്യമായ സ്വാധീനമുണ്ടാക്കാനായിട്ടില്ല. മൂന്നിടത്ത്‌ ബിജെപിക്ക്‌ സ്ഥാനാർഥിയില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top