17 January Sunday

പോസ്റ്റല്‍ ബാലറ്റിന് അപേക്ഷ നല്‍കണം

വെബ് ഡെസ്‌ക്‌Updated: Sunday Nov 29, 2020
കണ്ണൂർ
തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പോളിങ് ഉദ്യോഗസ്ഥർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ജീവനക്കാർക്കും പോസ്റ്റൽ ബാലറ്റ് സൗകര്യം ഏർപ്പെടുത്തി. ജീവനക്കാർ  ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് മണ്ഡലങ്ങളിലേക്ക് ഓരോന്നിനും പ്രത്യേകം അപേക്ഷ തയ്യാറാക്കി നൽകണം. 
ഗ്രാമ പഞ്ചായത്തിലേക്കുള്ള അപേക്ഷ ഗ്രാമ പഞ്ചായത്ത് വരണാധികാരിക്കും ബ്ലോക്കിലേക്കും ജില്ലാ പഞ്ചായത്തിലേക്കുമുള്ള അപേക്ഷ ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്കും ഡ്യൂട്ടി നിയമന ഉത്തരവിന്റെ പകർപ്പ് സഹിതം നൽകണം. നഗരസഭകളിലും കോർപ്പറേഷനുകളിലും വോട്ടർമാരായ ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥർ അതത് വരണാധികാരി മുമ്പാകെ അപേക്ഷ നൽകണം. 
പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷ സമർപ്പിക്കുമ്പോൾ അപേക്ഷയിൽ പേര്, വോട്ടർ പട്ടികയിലെ ക്രമനമ്പർ, വാർഡ്/ഡിവിഷന്റെ പേര് എന്നിവ കൃത്യമായി രേഖപ്പെടുത്തണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top