30 November Monday

സ്വകാര്യ ആശുപത്രി ജീവനക്കാരെ കൊള്ളയടിക്കരുത്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020
കണ്ണൂർ 
കോവിഡ്‌  ഭീതിയിലും സ്വകാര്യ ആശുപത്രി ജീവനക്കാരെ  കൊള്ളയടിക്കുന്നതിൽനിന്ന്  മാനേജ്‍മെന്റുകൾ പിന്തിരിയണമെന്ന്‌ കാനന്നൂർ ഡിസ്ട്രിക്ട് പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ്‌ മെഡിക്കൽ ഷോപ്പ് എംപ്ലോയീസ് യൂണിയൻ  (സിഐടിയു) ജില്ലാ സെക്രട്ടറി വി വി ബാലകൃഷ്‌ണൻ ആവശ്യപ്പെട്ടു. 
ലോക്‌‌ഡൗൺമുതൽ ജില്ലയിലെ സ്വകാര്യ ആശുപത്രി ജീവനക്കാർ കടുത്ത ചൂഷണത്തിന് വിധേയമാകുന്നുണ്ട്‌.  ശമ്പളമില്ലാതെ നിർബന്ധിച്ച് അവധി എടുപ്പിച്ചും നിലവിൽ ലഭിക്കുന്ന ആനുകൂല്യം വെട്ടിക്കുറക്കുന്നതായും പരാതിയുണ്ട്‌. തൊഴിലാളികളെ വ്യാപകമായി പിരിച്ചുവിടുന്നുമുണ്ട്‌. 
കോവിഡ്‌ രോഗികളെ പരിചരിക്കുന്നവർക്ക് റിസ്ക് അലവൻസുപോലും അനുവദിക്കുന്നില്ല.  ചൂഷണം അവസാനിപ്പിച്ച്‌  റിസ്ക് അലവൻസായി ദിവസം 750 രൂപ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top