02 December Friday

ഒരുവർഷംകൊണ്ട് ഒന്നരലക്ഷം 
സംരംഭങ്ങൾ: എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

വ്യവസായ വകുപ്പ് പദ്ധതികളുടെ തളിപ്പറമ്പ് മണ്ഡലം അവലോകന യോഗം എം വി ഗോവിന്ദൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

 ധർമശാല

സംസ്ഥാനത്ത് ഒരുവർഷംകൊണ്ട് ഒന്നരലക്ഷം സംരംഭങ്ങൾ തുടങ്ങുമെന്ന്‌ എം വി ഗോവിന്ദൻ എംഎൽഎ. വ്യവസായ വകുപ്പ് തളിപ്പറമ്പ്‌ മണ്ഡലത്തിൽ നടപ്പാക്കുന്ന  പദ്ധതികളുടെ  അവലോകന യോഗം ഗവ. എൻജി. കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിന് സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾ രൂപപ്പെടുത്താൻ കഴിവുള്ള തലമുറ ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.  വ്യവസായ വകുപ്പ് തദ്ദേശ സ്ഥാപനങ്ങളിലൂടെ നടപ്പാക്കുന്ന വായ്‌പാ, ലൈസൻസ്, സബ് സിഡി മേളകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു അവലോകനം.  ആന്തൂർ നഗരസഭാ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷനായി.  വ്യവസായ വകുപ്പ് ജനറൽ മാനേജർ എ എസ്  ഷിറാസ്,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എം കൃഷ്ണൻ, തളിപ്പറമ്പ് നഗരസഭാ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭൻ, എം സുനിൽ, കെ പി  ഗിരീഷ്‌കുമാർ  എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top