24 September Friday
ഹയർ സെക്കൻഡറി

മുന്നേറി കണ്ണൂർ 90.14 %

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021

കണ്ണൂർ

ഹയർ സെക്കൻഡറി പരീക്ഷയിൽ സംസ്ഥാനത്ത്‌ മൂന്നാമതെത്തി കണ്ണൂർ. 90.14 ശതമാനമാണ്‌ വിജയം. കഴിഞ്ഞവർഷത്തേതിൽനിന്ന്‌ വിജയശതമാനമുയർത്തിയാണ്‌ ജില്ല അഭിമാനകരമായ നേട്ടം കൈവരിച്ചത്‌. കഴിഞ്ഞ വർഷം 87.41 ശതമാനമായിരുന്നു. 
30,013 പേരാണ്‌  പരീക്ഷയെഴുതിയത്‌. 27,053 പേർ ഉപരിപഠനത്തിന്‌ അർഹരായി. 4,053 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ്‌ നേടി. ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 2,265 കുട്ടികൾ പരീക്ഷയെഴുതിയതിൽ 1,341 പേർ ഉപരിപഠനത്തിന്‌ അർഹരായി. 59.21 ശതമാനമാണ്‌ വിജയം. 16 പേർ മുഴുവൻ വിഷയത്തിലും എ പ്ലസ്‌ നേടി. 
   രണ്ട്‌ സ്‌കൂളാണ്‌ നൂറുശതമാനം വിജയം കൊയ്‌തത്‌. പേരാവൂർ സെന്റ്‌ ജോസഫ്‌സ്‌ ഹയർ സെക്കൻഡറിയിൽ പരീക്ഷയെഴുതിയ 118 പേരും ഉപരിപഠനത്തിന്‌ അർഹരായി.  പരിയാരം കാരക്കുണ്ട്‌ ഡോൺ ബോസ്‌കോ സ്‌പീച്ച്‌ ആൻഡ്‌ ഹിയറിങ്‌ സ്‌കൂൾ തുടർച്ചയായ ആറാം വർഷവും നൂറുമേനി നേടി. പരീക്ഷയെഴുതിയ 14 കുട്ടികളും ഇവിടെ ഉപരിപഠനത്തിന്‌ അർഹരായി. അൺ എയ്‌ഡഡ്‌ മേഖലയിൽ പഴയങ്ങാടി വാദിഹുദ എച്ച്‌എസ്‌എസ്‌, വളപട്ടണം മുസ്ലിം വെൽഫെയർ അസോസിയേഷൻ എച്ച്‌എസ്‌എസ്‌, മാഹി സെന്റ്‌ തെരേസാസ്‌, മാഹി എക്‌സൽ പബ്ലിക്‌ സ്‌കൂൾ എന്നിവ നൂറുശതമാനം വിജയം നേടി. 
കൂടുതൽ കുട്ടികളുമായി മമ്പറം
മമ്പറം സ്‌കൂളാണ്‌ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്‌ക്കിരുത്തി മികച്ച വിജയം നേടിയത്‌. 511 ൽ 495 പേരും ഉപരിപഠനയോഗ്യരായി (96.87). 84 കുട്ടികൾ മുഴുവൻ വിഷയത്തിലും എ പ്ലസ്‌ നേടി. കഴിഞ്ഞ വർഷവും മമ്പറം സ്‌കൂളാണ്‌  കൂടുതൽ കുട്ടികളെ പരീക്ഷയ്‌ക്കിരുത്തി മികച്ച വിജയം നേടിയത്‌. 
30 സ്‌കൂളുകൾ 
95 ശതമാനത്തിന്‌ 
മുകളിൽ
നാല്‌ സ്‌കൂളുകൾ 99 ശതമാനത്തിനുമുകളിൽ വിജയം നേടി. കടമ്പൂർ എച്ച്‌എസ്‌എസ്‌ 99.09 (331/ 328), മാതമംഗലം സി പി നാരായണൻ മെമ്മോറിയൽ ഗവ. എച്ച്‌എസ്‌എസ്‌ 99.03 (309/306), കരിവെള്ളൂർ എ വി സ്‌മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ 99.19 (246/244), ചട്ടുകപ്പാറ ജിഎച്ച്‌എസ്എസ്‌ 99.21 (126/ 125) എന്നിവയാണവ. ജില്ലയിൽ 30 സ്‌കൂളുകൾ 95 ശതമാനത്തിന്‌ മുകളിൽ വിജയം നേടി.
വിഎച്ച്‌എസ്‌സിയിൽ 74.88 %
വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ ജില്ലയിൽ 74.88 ശതമാനമാണ്‌ വിജയം. 1298 പേർ പരീക്ഷയെഴുതിയതിൽ 972 പേർ ഉപരിപഠനത്തിന്‌ അർഹരായി. വിഎച്ച്‌എസ്‌സിയിൽ മാത്രം 72.46 ശതമാനമാണ്‌ വിജയം. 948 പേർ പരീക്ഷയെഴുതിയതിൽ 687 പേർ ഉപരിപഠനത്തിന്‌ അർഹരായി. കഴിഞ്ഞ വർഷം 71.52 ആയിരുന്നു ജില്ലയിലെ വിജയശതമാനം. നാഷണൽ സ്‌കിൽ ക്വാളിഫിക്കേഷൻ ഫെയിം വർക്കിന്‌ കീഴിൽ മികച്ച വിജയമാണ്‌ ജില്ലയ്‌ക്ക്‌. ആറ്‌ സ്‌കൂളുകളിലായി 350 കുട്ടികൾ പരീക്ഷയെഴുതിയതിൽ 285 പേർ ഉപരിപഠനത്തിന്‌ അർഹരായി. 81.42 ശതമാനമാണ്‌ വിജയം. നെരുവമ്പ്രം വി എച്ച്എസ് സി 100 ശതമാനം വിജയം നേടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top