19 September Sunday

1179 പേര്‍ക്ക് കോവിഡ്

വെബ് ഡെസ്‌ക്‌Updated: Thursday Jul 29, 2021

കണ്ണൂർ

ആശങ്ക ഉയർത്തി ജില്ലയിൽ  രണ്ടാം ദിനവും കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു. സമ്പർക്കത്തിലൂടെ 1155 പേർക്കും ഇതര സംസ്ഥാനത്തുനിന്നെത്തിയ നാലുപേർക്കും വിദേശത്തുനിന്നെത്തിയ രണ്ട് പേർക്കും 18 ആരോഗ്യ പ്രവർത്തകർക്കുമാണ് രോ​ഗം. ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക് 11.29 ശതമാനം.
ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ്  കേസുകൾ 184054 ആയി. 1018 പേർ ബുധനാഴ്ച  രോഗമുക്തി നേടി.  ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 176170 ആയി. 1053 പേർ മരിച്ചു.  5004 പേർ ചികിത്സയിലാണ്.
ഇന്ന്  വാക്‌സിനേഷനില്ല
ജില്ലയിൽ വാക്‌സിൻ സ്റ്റോക്ക് ഇല്ലാത്തതിനാൽ സർക്കാർ മേഖലയിലെ കേന്ദ്രങ്ങളിൽ വ്യാഴാഴ്ച കോവിഡ് വാക്‌സിനേഷൻ ഉണ്ടാകില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ  അറിയിച്ചു. വെള്ളിയാഴ്ച 18 വയസ്സിനു മുകളിലുള്ളവർക്കുള്ള ഒന്നും രണ്ടും ഡോസ് വാക്‌സിനേഷൻ ഉണ്ടാകും.  ഓൺലൈൻ രജിസ്‌ട്രേഷൻ വ്യാഴാഴ്ച പകൽ മൂന്നിനാരംഭിക്കും. 
മൊബൈൽ ആർടിപിസിആർ പരിശോധന
വ്യാഴാഴ്ച ജില്ലയിൽ മൊബൈൽ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ്  ആർടിപിസിആർ പരിശോധന നടത്തും.
കീഴ്പ്പള്ളി പി എച്ച് സി, പെരുവ ചാക്കേരി കോളേജ് എന്നിവിടങ്ങളിൽ രാവിലെ 10  മുതൽ 12.30വരെയും   കണിച്ചാർ സെന്റ് തോമസ് പബ്ലിക് സ്‌കൂൾ നിടുംമ്പുറംചാൽ, വായന്നൂർ എൽ പി സ്‌കൂൾ പെരുവ, കുടുക്കിമൊട്ട എൽ പി സ്‌കൂൾ മുണ്ടേരി എന്നിവിടങ്ങളിൽ പകൽ രണ്ടു മുതൽ വൈകിട്ട് നാലുവരെയും, ടി പി ജി മെമ്മോറിയൽ യു പി സ്‌കൂൾ കണ്ണംകോട്, അഴീക്കോട് സി എച്ച് സി, ഹൈദ്രോസ് പള്ളി മദ്രസ വാടിക്കൽ, നണിയൂർ നമ്പ്രം ഹിന്ദു എ എൽ പി സ്‌കൂൾ, കോഴിച്ചാൽ ഹയർ സെക്കണ്ടറി സ്‌കൂൾ, പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ കാർത്തികപുരം എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് നാലു  വരെയുമാണ്  പരിശോധന.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top