09 August Sunday
26 പേര്‍ക്ക്‌

പിടിവിടാതെ

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020

 കണ്ണൂർ

ആശങ്ക ശമനമില്ലാതെ തുടരുമ്പോൾ ഞായറാഴ്‌ച 26 പേർക്ക്‌‌ കോവിഡ്‌ സ്ഥിരീകരിച്ചു. ഇതുവരെയുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്‌. 14 പേർ വിദേശത്തുനിന്നും 11 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്‌.  കണ്ണൂർ വിമാനത്താവളംവഴി ഈമാസം ഒമ്പതിന് ഘാനയിൽനിന്ന് ഡൽഹിവഴിയുള്ള വിമാനത്തിലെത്തിയ കതിരൂർ സ്വദേശി, 12ന് കുവൈത്തിൽനിന്നെത്തിയ  ചെങ്ങളായി സ്വദേശി, 14ന് ഒമാനിൽനിന്നെത്തിയ ഇരിക്കൂറിലെ ഒരുവയസ്സുള്ള കുട്ടി, 15ന് ഷാർജയിൽനിന്നെത്തിയ കോട്ടയം–- മലബാർ സ്വദേശി, 19ന് ഒമാനിൽനിന്നെത്തിയ പാപ്പിനിശ്ശേരി സ്വദേശി, 23ന് ഷാർജയിൽനിന്നെത്തിയ മുഴപ്പിലങ്ങാട് സ്വദേശി, 24ന് ദുബായിൽനിന്നെത്തിയ കണ്ണൂർ സ്വദേശി, കരിപ്പൂർ വിമാനത്താവളം വഴി 11ന് ഷാർജയിൽനിന്നെത്തിയ പാനൂർ സ്വദേശി, 12ന് അബുദാബിയിൽനിന്നെത്തിയ കൂത്തുപറമ്പ് സ്വദേശിനി, 15ന് ബഹ്‌റൈനിൽനിന്നെത്തിയ കോളയാട് സ്വദേശി, 19ന് കുവൈത്തിൽനിന്നെത്തിയ പിണറായി സ്വദേശി, 20ന് സൗദിയിൽനിന്നെത്തിയ ഇരിട്ടി സ്വദേശി, നെടുമ്പാശേരി  വഴി 14ന് കുവൈത്തിൽനിന്നെത്തിയ കൂത്തുപറമ്പ് സ്വദേശി, 15ന് സൗദിയിൽനിന്നെത്തിയ കോളയാട് സ്വദേശി എന്നിവരാണ് വിദേശത്തുനിന്നെത്തിയവർ.
കണ്ണൂർ വിമാനത്താവളംവഴി മൂന്നിന് ഉത്തരാഖണ്ഡിൽനിന്നെത്തിയ ചിറ്റാരിപ്പറമ്പ് സ്വദേശി, ഏഴിനെത്തിലയ കൊളച്ചേരി സ്വദേശിനി, 20ന് ഗുജറാത്തിൽനിന്നെത്തിയ പിണറായി സ്വദേശിയായ 64കാരി, റോഡ് മാർഗം എട്ടിന് ചെന്നൈയിൽനിന്നെത്തിയ കതിരൂർ സ്വദേശിനി, ബംഗളൂരുവിൽനിന്ന് 13നെത്തിയ മട്ടന്നൂരിലെ രണ്ടുയുവാക്കൾ, 19നെത്തിയ കാടാച്ചിറ സ്വദേശികളായ 31കാരി, 14കാരൻ, 12കാരി, നാലുവയസുകാരി, 18ന് രാജസ്ഥാനിൽനിന്നെത്തിയ മൊകേരി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവർ. എളയാവൂർ സ്വദേശിയായ 59കാരനാണ് സമ്പർക്കത്തിലൂടെ രോഗബാധ.

കണ്ടെയ്‌ന്‍മെന്റ് സോണില്‍ 12 വാര്‍ഡ്‌

കണ്ണൂർ
ജില്ലയിലെ 12 തദ്ദേശ സ്ഥാപന വാർഡുകൾകൂടി കണ്ടെയ്‌ൻമെന്റ് സോണുകളായി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു. പാനൂർ –-3 ‌, ചെങ്ങളായി–- 14, കതിരൂർ–-18, മൊകേരി–- 12, കോളയാട് –5‌, 6‌,  മുഴപ്പിലങ്ങാട്–- 10, കാടാച്ചിറ–- 3‌, ഇരിട്ടി –-32, പാപ്പിനിശേരി–- 16, ഇരിക്കൂർ –-2‌, കൂത്തുപറമ്പ്–- 14 എന്നീ വാർഡുകളാണ് പുതുതായി  ഉൾപ്പെടുത്തിയത്.

ചികിത്സയിൽ 163 പേർ

ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം 431 ആയി. ഇവരിൽ 264 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 163 പേരാണ്‌ ചികിത്സയിൽ. നിരീക്ഷണത്തിലുള്ളത് 20,911 പേരാണ്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 77 പേരും ജില്ലാശുപത്രിയിൽ 26 പേരും അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയിൽ 179 പേരും തലശേരി ജനറൽ ആശുപത്രിയിൽ 19 പേരും കണ്ണൂർ ആർമി ആശുപത്രിയിൽ നാലുപേരുമുണ്ട്‌. വീടുകളിൽ 20606 പേർ. ഇതുവരെ 13933 സാമ്പിൾ പരിശോധനയ്ക്ക് അയച്ചതിൽ 12948 എണ്ണത്തിന്റെ ഫലം വന്നു. ഇതിൽ 12178 എണ്ണം നെഗറ്റീവാണ്. 985 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top