27 June Monday

പഞ്ചതന്ത്രം തിളങ്ങുന്നു, ബഹുവർണ നാണയത്തിൽ

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022
എടക്കാട്
ബഹുവർണത്തിലുള്ള ഇന്ത്യയിലെ ആദ്യത്തെ നാണയം പുറത്തിറങ്ങി. പഞ്ചതന്ത്ര കഥകളിലെ വിഡ്ഢിയായ സിംഹവും മിടുക്കനായ മുയലും കഥയെ ആസ്പദമാക്കിയാണ് നാണയമിറങ്ങിയത്‌. നാണയത്തിന്റെ ഒരുവശത്ത് കിണറിലേക്ക് എത്തിനോക്കുന്ന സിംഹവും മുയലും നിൽക്കുന്ന ചിത്രവും മറുഭാഗത്ത് ഇന്ത്യൻ സർക്കാരിന്റെ ലോഗോയും ആലേഖനം ചെയ്തിട്ടുണ്ട്.  കാനനൂർ ഫിലാറ്റലിക്‌ ആൻഡ്‌  നൂമിസ്മാറ്റിക് ക്ലബ്  അംഗമായ ജസീൽ കുറ്റിക്കകം 1093 രൂപ മുടക്കിയാണ് ഓൺലൈനായി നാണയം കരസ്ഥമാക്കിയത്.2022 ഫെബ്രുവരി 11ന് പ്രകാശനം ചെയ്ത നാണയം  വെള്ളിയും നിക്കലും ചേർന്ന ലോഹത്തിലാണ് നിർമിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top