19 September Thursday

കണ്ണൂർ കോർപറേഷൻ സുധാകരനെ തള്ളി പി കെ രാഗേഷ‌്

വെബ് ഡെസ്‌ക്‌Updated: Wednesday May 29, 2019
കണ്ണൂർ
കണ്ണൂർ കോർപറേഷനിൽ ഭരണമാറ്റമുണ്ടാകുമെന്ന നിയുക്ത  എംപി കെ സുധാകരന്റെ അഭിപ്രായം തള്ളി ഡെപ്യൂട്ടി മേയർ പി കെ രാഗേഷ‌്. കോർപറേഷൻ  ഭരണവുമായി ബന്ധപ്പെട്ട‌് ഔദ്യോഗികമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്ന‌് രാഗേഷ‌് പറഞ്ഞു.  സുധാകരൻ പറഞ്ഞത‌് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണ‌്. ഇടതുപക്ഷത്തിന‌് നിരുപാധിക പിന്തുണയാണ‌് നൽകിയിരിക്കുന്നത‌്.  പാർലമെന്റ‌് തെരഞ്ഞെടുപ്പിൽ  സുധാകരന‌് പിന്തുണ നൽകിയത‌്  രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിനെ സഹായിക്കുന്നതിന്റെ  ഭാഗമായിരുന്നു. മാധ്യമപ്രവർത്തകരോട‌് സംസാരിക്കുകയായിരുന്നു രാഗേഷ‌്.  കണ്ണൂർ കോർപറേഷൻ ഭരണം തദ്ദേശ തെരഞ്ഞെടുപ്പിനുമുമ്പ‌് യുഡിഎഫ‌്  തിരിച്ചുപിടിക്കുമെന്ന‌് സുധാകരൻ  കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു.
പ്രധാന വാർത്തകൾ
 Top