27 May Wednesday
കോവിഡ് 19

10,406 പേര്‍ നിരീക്ഷണത്തില്‍

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020

കണ്ണൂർ

ജില്ലയിൽ ശനിയാഴ്‌ച പുതിയ കോവിഡ്‌ 19 പോസിറ്റീവ്‌ കേസുകൾ റിപ്പോർട്ടു ചെയ്‌തില്ല. രോഗബാധ സംശയിച്ച് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 10,406 ആയി. ഇതിൽ 85 പേർ  ആശുപത്രികളിൽ. 37 പേർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും 24 പേർ ജില്ലാ ആശുപത്രിയിലും 24 പേർ തലശേരി ജനറൽ ആശുപത്രിയിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്‌. പൊന്ന്യം നായനാർറോഡിലെ പ്രതീക്ഷയിൽ സജ്ജമാക്കിയ കോവിഡ‌് കെയർ സെന്ററിൽ നാലുപേരെ പ്രവേശിപ്പിച്ചു. രണ്ടുപേരെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു . ഇവർ കോവിഡ് 19 രോഗിയുമായി രണ്ടാം സമ്പർക്ക പട്ടികയിലുള്ളവരാണ്.
 10321 പേർ വീടുകളിൽ. ഇതുവരെ ജില്ലയിൽനിന്ന്‌ 315 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 234 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതിൽ 215 എണ്ണം നെഗറ്റീവ് ആണ്. തുടർ പരിശോധനയിൽ രണ്ട് എണ്ണത്തിന്റെ ഫലം പോസിറ്റീവാണ്. 81 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുളളിൽ കിളിയന്തറ ചെക്ക് പോസ്റ്റിലൂടെ കടന്നുപോയ 31 വാഹനങ്ങളിലെത്തിയ 61 യാത്രക്കാരെ സ്ക്രീൻ ചെയ്തു. ജില്ലയിൽ സജ്ജമാക്കിയ 1848 ടീമുകൾ ശനിയാഴ്‌ച 25494 വീടുകൾ സന്ദർശിച്ച്  ബോധവൽക്കരണം നടത്തി.
അതിഥി തൊഴിലാളികൾക്ക് ബോധവൽക്കരണവും ഹിന്ദിയിലുള്ള ലഘുലേഖ വിതരണവും നടത്തി. ശനിയാഴ്‌ച തളിപ്പറമ്പ്, തലശേരി, മട്ടന്നൂർ എന്നിവിടങ്ങളിലെ 11 കേന്ദ്രങ്ങൾ സന്ദർശിച്ച് 105 അതിഥി തൊഴിലാളികൾക്ക് ബോധവൽക്കരണം നൽകി. ജില്ലയിലെ എട്ട്‌ കോവിഡ് കെയർ സെന്ററുകളിലായി 186 പേരെ താമസിപ്പിച്ചിട്ടുണ്ട്.
പ്രധാന വാർത്തകൾ
 Top