28 May Thursday

അതിഥി തൊഴിലാളികളുടെ വിവരം കെട്ടിട ഉടമകള്‍ നല്‍കണം

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020

കണ്ണൂർ

അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്ന കെട്ടിട ഉടമകൾ വിവരം ഞായറാഴ്‌ച പകൽ രണ്ടിനുമുമ്പ്‌ പഞ്ചായത്ത്, നഗരസഭാ ഓഫീസുകളിൽ രജിസ്റ്റർ ചെയ്യണമെന്ന് കലക്ടർ അറിയിച്ചു. തൊഴിലാളികളുടെ പേര്, സംസ്ഥാനം, മൊബൈൽ നമ്പർ, ആവാസ് കാർഡ് നമ്പർ, അല്ലെങ്കിൽ മറ്റ് ഏതെങ്കിലും തിരിച്ചറിയൽ കാർഡ് നമ്പർ എന്നീ വിവരങ്ങൾ സഹിതമാണ് രജിസ്റ്റർ ചെയ്യേണ്ടത്.  
കോൺട്രാക്ടറുടെയോ തൊഴിലുടമയുടെയോ കീഴിൽ അല്ലാതെ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വിവരമാണ് ഇങ്ങനെ ശേഖരിക്കുന്നത്. ഇവർക്ക് ഭക്ഷണ കിറ്റുകൾ തദ്ദേശ സ്ഥാപനങ്ങൾവഴി വിതരണം ചെയ്യും. നഗരസഭകളിലും ജില്ലാ ആസ്ഥാനത്തും കണ്ണൂർ താലി എന്നപേരിൽ ഭക്ഷണ വിതരണ കേന്ദ്രങ്ങൾ  ആരംഭിക്കുമെന്നും കലക്ടർ അറിയിച്ചു. അശരണരായ അതിഥി തൊഴിലാളികൾക്കുവേണ്ടി പ്രത്യേക ക്യാമ്പ് ആരംഭിക്കും. കോൺട്രാക്ടറുടെയോ തൊഴിലുടമയുടെയോ കീഴിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ ഭക്ഷണ, താമസ കാര്യത്തിൽ അതത് കോൺട്രാക്ടർമാർക്കും തൊഴിലുടമകൾക്കും ആയിരിക്കും ഉത്തരവാദിത്തം. തൊഴിലാളികൾക്ക് താമസത്തിനും സൗജന്യ ഭക്ഷണത്തിനും സൗകര്യം ഒരുക്കണം. ഇവരെ താമസ സ്ഥലത്തുനിന്ന് ഇറക്കിവിടാനോ മറ്റോ ശ്രമമുണ്ടായാൽ നടപടി സ്വീകരിക്കും. ഇതുസംബന്ധിച്ച വിവരങ്ങൾക്ക് കലക്ടറേറ്റ്‌ കൺട്രോൾ റൂമിലെ 9400066616 എന്ന നമ്പറിൽ ബന്ധപ്പെടാം.
പ്രധാന വാർത്തകൾ
 Top