കണ്ണൂർ
ജില്ലയിൽ വെള്ളിയാഴ്ച 2,314 പേർക്ക് കൂടി കോവിഡ്- സ്ഥിരീകരിച്ചു. 2,015 പേർ രോഗമുക്തരായി. ഇതുവരെ 3,20,714 പേർ രോഗബാധിതരായി. വെള്ളിയാഴ്ച 5,367 പരിശോധന നടത്തി. ഇതുവരെ 25,17,765 പരിശോധനകൾ നടത്തി.
ഐആര്‍പിസി കണ്ട്രോള് റൂം തുറന്നു
കണ്ണൂർ
മൂന്നാം തരംഗത്തിൽ കോവിഡ് ബാധിച്ച് പ്രയാസം നേരിടുന്നവർക്ക് ഐആർപിസി കൗൺസലിങ് ആരംഭിച്ചു. രോഗപ്രതിരോധത്തിനും കോവിഡ് ബാധിച്ച കുടുംബങ്ങളെ സഹായിക്കുന്നതിനും സോണൽ, ലോക്കൽ ഹെൽപ്പ് ഡസ്കുകളും ആരംഭിച്ചു.
ഐആർപിസി ജില്ലാ കമ്മിറ്റി ഓഫീസ് കോവിഡ് കൺട്രോൾ റൂമായി പ്രവർത്തിക്കും. വിവിധ മേഖലയിൽനിന്ന് വരുന്ന വിഷയങ്ങൾ യഥാസമയം ഇടപെട്ട് പരിഹരിക്കുന്നതിനുള്ള ഇടപെടൽ നടത്തും. പരിശീലനം നേടിയ വളന്റിയർമാരെയും സജ്ജമാക്കി. വിവിധ വകുപ്പുകളുടെ സഹായത്തോടെ തുടർപരിശീലനവും നൽകും. ഓരോ പ്രദേശത്തും കൗൺസലിങ് സംവിധാനമുണ്ട്.
കൗൺസലർമാരുടെ യോഗം ഐആർപിസി ചെയർമാൻ എം പ്രകാശൻ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി കെ വി മുഹമ്മദ് അഷ്റഫ് അധ്യക്ഷനായി. കെ പി പ്രബിത്ത്, പി എം സാജിദ്, എം സെമീന എന്നിവർ സംസാരിച്ചു.
കൗൺസലർമാരുടെ ഫോൺ: 7907644761, 9947484143, 9847401207, 7902639460, 8848544009, 9745600110, 7025182316, 9447487056, 7025429700, 9074060867, 9048941602, 9495722268, 9947252676, 9895961895, 7560971161, 9567989757.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..