17 January Sunday

ചെണ്ടവാദ്യ കലാകാരന്‍ കോണ്‍ഗ്രസ് വിട്ട് സിപിഐ എമ്മിലേക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Nov 28, 2020

കോൺഗ്രസ് വിട്ട് സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തീരുമാനിച്ച തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ ചെണ്ടവാദ്യ ജീവനക്കാരൻ ഇ വി ഉണ്ണികൃഷ്ണ മാരാരെ ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഹാരമണിയിച്ച‌് സ്വീകരിക്കുന്നു.

തളിപ്പറമ്പ്
സജീവ കോൺഗ്രസ് പ്രവർത്തകനായ ചെണ്ടവാദ്യ ജീവനക്കാരൻ പാർടി വിട്ട് സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ തീരുമാനിച്ചു. ദേവസ്വം എംപ്ലോയീസ് യൂണിയൻ (ഐഎൻടിയുസി) മുൻ മേഖലാ ജോയിന്റ് സെക്രട്ടറിയും തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ ചെണ്ടവാദ്യ ജീവനക്കാരനുമായ മരത്തക്കാട് റോഡിലെ ഇ വി ഉണ്ണികൃഷ്ണ മാരാരാണ് സിപിഐ എമ്മുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.  ഏരിയാ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി എം വി ജയരാജൻ  ഹാരമണിയിച്ച് സ്വീകരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ പി മുകുന്ദൻ, പി കെ ശ്യാമള, ഏരിയാ സെക്രട്ടറി കെ സന്തോഷ്,  കെ ദാമോദരൻ, കെ കൃഷ്ണൻ, കെ മുരളീധരൻ, എ രാജേഷ്, ടി ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top