കണ്ണൂർ
ജില്ലയിൽ 131 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 116 പേർക്ക് സമ്പർക്കംമൂലമാണ് രോഗബാധ. ആറുപേർ ഇതര സംസ്ഥാനങ്ങളിൽനിന്നെത്തിയവരും രണ്ടുപേർ വിദേശത്തുനിന്നെത്തിയവരും ഏഴുപേർ ആരോഗ്യ പ്രവർത്തകരുമാണ്.
ജില്ലയിൽ ഇതുവരെ റിപ്പോർട്ടുചെയ്ത കോവിഡ് പോസിറ്റീവ് കേസ് 31852 ആയി. 138 പേർ വെള്ളിയാഴ്ച രോഗമുക്തി നേടി. രോഗം ഭേദമായവരുടെ എണ്ണം 28494. 153 പേർ കോവിഡ്മൂലം മരിച്ചു. 2836 പേർ ചികിത്സയിലാണ്.
2324 പേർ വീടുകളിലും 535 പേർ വിവിധ ആശുപത്രികളിലും സിഎഫ്എൽടിസികളിലുമാണ് ചികിത്സയിൽ. നിരീക്ഷണത്തിലുള്ളത് 16903 പേരാണ്. ഇതിൽ 16319 പേർ വീടുകളിലും 584 പേർ ആശുപത്രികളിലുമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..