കണ്ണൂർ
കർഷക പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും കേന്ദ്ര സർക്കാർ നടത്തുന്ന അടിച്ചമർത്തലിനെതിരെ പ്രതിഷേധിച്ചും സിഐടിയു ശനിയാഴ്ച ജില്ലയിലുടനീളം ഐക്യദാർഢ്യ പ്രകടനം നടത്തും. കോർപറേറ്റ് അനുകൂല കാർഷിക നിയമങ്ങളും വൈദ്യുതി ബില്ലും അവശ്യവസ്തു നിയമ ഭേദഗതിയും പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് അഖിലേന്ത്യാ കിസാൻ സംഘർഷ് കോ ഓഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ കർഷക പ്രക്ഷോഭം ആരംഭിച്ചത്.
ജില്ലയിലെ 18 ഏരിയാ കേന്ദ്രങ്ങളിലും പ്രധാനപ്പെട്ട ജന കേന്ദ്രങ്ങളിലും പരിപാടി സംഘടിപ്പിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..