17 January Sunday

ഐആർപിസിക്ക് ധനസഹായം

വെബ് ഡെസ്‌ക്‌Updated: Saturday Nov 28, 2020
പയ്യന്നൂർ 
സിപിഐ എം മുതിയലം വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി  പി  വി വിനോദിന്റെയും എൻ വി  രേഷ്മയുടെയും മകൾ ദ്യുതിയുടെ ഒന്നാം പിറന്നാൾ ദിനത്തിൽ ഐആർപിസിക്ക് ധനസഹായം നൽകി.  കോറോം വെസ്റ്റ് ലോക്കൽ കൺവീനർ  പി വി വിജയൻ തുക  എറ്റുവാങ്ങി. കെ പി രാഹുൽ, എൻ വി കമ്മാരൻ, കെ വി കമ്മാരൻ എന്നിവർ സംസാരിച്ചു.
കേളോത്തെ ഷിജിന ഗംഗാധരന്റെയും രാഹുലിന്റെയും മകളുടെ ഒന്നാം പിറന്നാൾ ദിനത്തിൽ ഐആർപിസിക്ക‌് ധനസഹായം നൽകി. ഐആർപിസി ജില്ലാ ഉപദേശക സമിതിയംഗം ടി ഐ മധുസൂദനൻ തുക ഏറ്റുവാങ്ങി. എം സഞ്ജീവൻ സംസാരിച്ചു. 
പിലാത്തറ 
മണ്ടൂരിലെ പി പി രാജന്റെയും ഗിരിജയുടേയും മകൾ ജിതിനയുടേയും ഏഴിലോട് പി പി കേശവന്റെയും ലതയുടേയും മകൻ ഷിജിത്തും തമ്മിലുള്ള വിവാഹത്തോടനുബന്ധിച്ച് ഐആർപിസി ചെറുതാഴം ലോക്കൽ ഗ്രൂപ്പിന് ഒരു ഡസൻ വാക്കിങ്‌ സ്‌റ്റിക്ക്‌ നൽകി. ഐആർപിസി  ചെറുതാഴം ലോക്കൽ ഗ്രൂപ്പ് കൺവീനർ പി ദാമോദരനും എം ശ്രീധരനും ചേർന്ന് ഏറ്റുവാങ്ങി.
കാങ്കോൽ
കാളീശ്വരത്തെ ശശിധരന്റെയും കാർത്യായനിയുടെയും മകൾ വി വി ശ്യാമിനിയുടെയും ചെറുപ്പാറയിലെ പി വി ബാലന്റെയും കാർത്യായനിയുടെയും മകൻ വികാസിന്റെയും വിവാഹത്തോടനുബന്ധിച്ച് ഐആർപിസിക്ക് ധനസഹായം നൽകി. കാങ്കോൽ ഈസ്റ്റ് ലോക്കൽ രക്ഷാധികാരി കെ പി കണ്ണൻ തുക ഏറ്റുവാങ്ങി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top