04 December Sunday

‘ഗവര്‍ണറും 
ഭരണഘടനയും' 
സെമിനാർ നാളെ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 28, 2022
കണ്ണൂർ
പാട്യം ഗോപാലൻ സ്‌മാരക പഠന ഗവേഷണം കേന്ദ്രം ‘ഗവർണറും ഭരണഘടനയും' വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. സംസ്ഥാന സർക്കാരിന്റെ ഉപദേശമനുസരിച്ചും സഹായത്തിനുമായി പ്രവർത്തിക്കാൻ ഭരണഘടനാ ബാധ്യതയുള്ള ഗവർണർമാരെ കേന്ദ്രസർക്കാർ ആജ്ഞാനുവർത്തികളാക്കി മാറ്റുകയാണ്‌. തങ്ങൾക്കിഷ്ടമില്ലാത്ത സംസ്ഥാന സർക്കാരുകളെ അട്ടിമറിക്കാനുള്ള ചുമതലയും കേന്ദ്രം ഗവർണർമാരെ ഏൽപ്പിച്ചിരിക്കുന്നു. സമീപകാലത്ത് കേരള ഗവർണർ സ്വീകരിച്ച സമീപനങ്ങൾ അത്തരത്തിലുള്ളതാണ്. നിയമസഭാ പാസാക്കുന്ന ബില്ലുകൾ ഒപ്പിടില്ലെന്ന ധിക്കാരം പോലും ഗവർണറുടെ ഭാഗത്തുനിന്നുണ്ടായി. ഈ സാഹചര്യത്തിലാണ്‌ സെമിനാർ സംഘടിപ്പിക്കുന്നതെന്ന്‌ പാട്യം ഗോപാലൻ സ്‌മാരക പഠന ഗവേഷണം കേന്ദ്രം ചെയർമാൻകൂടിയായ  സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യാഴം വൈകിട്ട്‌ 4.30ന് ജില്ലാ പഞ്ചായത്ത് ഹാളിലാണ് സെമിനാർ. ഡോ. സെബാസ്റ്റ്യൻ പോൾ ഉദ്ഘാടനംചെയ്യും. അഡ്വ. പി എം സുരേഷ്ബാബു പങ്കെടുക്കും. 
വാർത്താസമ്മേളനത്തിൽ പാട്യം ഗോപാലൻ സ്‌മാരക പഠന ഗവേഷണം കേന്ദ്രം ഡയറക്ടർ പി ഹരീന്ദ്രൻ,   എം പ്രകാശൻ എന്നിവരും പങ്കെടുത്തു.

മനുഷ്യശൃംഖല 
വിജയിപ്പിക്കുക

ലഹരി വ്യാപനത്തിനെതിരെ മഹിളാ അസോസിയേഷൻ, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ, ഐആർപിസി എന്നിവയുടെ നേതൃത്വത്തിൽ രണ്ടിന്‌ നടക്കുന്ന മനുഷ്യശൃംഖല വിജയിപ്പിക്കണമെന്ന്‌ എം വി ജയരാജൻ അഭ്യർഥിച്ചു. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് വൈകിട്ട്‌ അഞ്ചിന്‌ ലോക്കൽ കേന്ദ്രങ്ങളിലാണ്‌ മനുഷ്യശൃംഖല തീർത്ത് പ്രതിജ്ഞയെടുക്കുക.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top