31 October Saturday

പെട്രോൾ പമ്പ് തൊഴിലാളി സമരം ഒത്തുതീർപ്പായി

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020
പയ്യന്നൂർ
പയ്യന്നൂരിലെ എസ്എസ്‌പൈ,  മലബാർ പെട്രോൾ പമ്പുകളിലെ തൊഴിലാളികൾ കഴിഞ്ഞ 14 ദിവസമായി നടത്തുന്ന സമരം ഒത്തുതീർന്നു. ലോക‌്ഡൗൺ കാലത്ത‌് വെട്ടിക്കുറച്ച വേതനം തിരിച്ച‌് ച്ചുനൽകുക,  ക്ഷേമനിധിയിൽ അംഗങ്ങളല്ലാത്ത തൊഴിലാളികളെ  അംഗങ്ങളാക്കുക  തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്‌  ഫ്യൂവൽ എംപ്ലോയീസ‌് അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിലാണ്‌   സമരം.  സി കൃഷ്ണൻ എംഎൽഎ യുടെ അധ്യക്ഷതയിൽ തൊഴിലാളികളുടെയും - മാനേജ്മെന്റിന്റെയും പ്രതിനിധികൾ നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ അംഗീകരിച്ചു.  ഒത്തുതീർപ്പ് വ്യവസ്ഥ അംഗീകരിക്കാത്ത അമൃതം പമ്പിൽ സമരം ശക്തമാക്കും. പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷൻ  ജില്ലാ സെക്രട്ടറി കെ വി രാമചന്ദ്രൻ, വൈസ് പ്രസിഡന്റ്‌ ടി വി ജയദേവൻ, സിഐടിയു ജില്ലാ സെക്രട്ടറി പി വി കുഞ്ഞപ്പൻ, ഏരിയാ സെക്രട്ടറി കെ കെ കൃഷ്ണൻ,  വി കെ ബാബുരാജ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top